ന്യൂസ് അപ്ഡേറ്റ്സ്

പ്രതിഷേധത്തിടയിലേയ്ക്ക് ലോറി പാഞ്ഞ് കയറി: ആന്ധ്രയില്‍ 20 കര്‍ഷകര്‍ മരിച്ചു

Print Friendly, PDF & Email

മണല്‍ മാഫിയയ്‌ക്കെതിരെ ആയിരുന്നു കര്‍ഷകരുടെ സമരം.

A A A

Print Friendly, PDF & Email

പ്രതിഷേധ പരിപാടിക്കിടയിലേയ്ക്ക് ലോറി പാഞ്ഞ് കയറിയതിനെ തുടര്‍ന്ന് ആന്ധ്രപ്രദേശില്‍ 20 കര്‍ഷകര്‍ മരിച്ചു. പരിക്കേറ്റ 15 പേരുടെ നില ഗുരുതരമാണ്. ചിറ്റൂര്‍ ജില്ലയിലെ യെര്‍പേഡിലാണ് സംഭവം. നിയന്ത്രണം വിട്ട ലോറി ആ്ള്‍ക്കൂട്ടത്തിലേയ്ക്ക് പാഞ്ഞ് കയറുകയായിരുന്നു സമീപത്തുള്ള വൈദ്യുതി പോസ്റ്റിലും വണ്ടിയിടിച്ചു. 14 പേര്‍ക്ക് ഷോക്കേറ്റിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുണ്ടായ തീ പിടിത്തത്തില്‍ നിന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു.

മണല്‍ മാഫിയയ്‌ക്കെതിരെ ആയിരുന്നു കര്‍ഷകരുടെ സമരം. മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിഭാഗം പേരും മുനഗപാളയം ഗ്രാമത്തില്‍ നിന്നുള്ളവരാണ്. മണല്‍ക്കടത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു കര്‍ഷകര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍