ന്യൂസ് അപ്ഡേറ്റ്സ്

ജെസിബി വീണ്ടും മല ഇറങ്ങുന്നു? മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തി വച്ചേക്കുമെന്ന് സൂചന

Print Friendly

സര്‍വകക്ഷി യോഗം വിളിക്കാനും എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായി.

A A A

Print Friendly

മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നം വഷളാക്കരുതെന്ന് വിഎസ് അച്യുതാനന്ദന്‍. എല്ലാവരും യോജിച്ച് നിന്ന് കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോകണമെന്നും വിഎസ് അച്യുതാനന്ദന്‍ എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം മൂന്നാറില്‍ തര്‍ക്കവിഷയങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. എല്‍ഡിഎഫ് യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോടാണ് ഇക്കാര്യം പറഞ്ഞത്.

വിഷയത്തില്‍ ഇനിയും ചര്‍ച്ചകള്‍ ആവശ്യമുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും എല്ലായ്‌പോഴും പരിഹാരമുണ്ടാവില്ലല്ലോ എന്ന് കാനം ചോദിച്ചു. ഇതിനിടെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവയ്ക്കാന്‍ ധാരണയായതായി സൂചനയുണ്ട്. സര്‍വകക്ഷി യോഗം വിളിക്കാനും എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായി. കുരിശ് സര്‍ക്കാരിനോട് ആലോചിക്കാതെ പൊളിച്ച് നീക്കിയത് ശരിയായില്ലെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി എന്ന നിലപാടിലാണ് സിപിഐ നേതാക്കള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാർത്തകൾ