ന്യൂസ് അപ്ഡേറ്റ്സ്

നരോദ പാട്യ കൂട്ടക്കൊല കേസ്: സെപ്റ്റംബര്‍ 18ന് ഹാജരാകാന്‍ അമിത് ഷായ്ക്ക് കോടതിയുടെ സമന്‍സ്

Print Friendly, PDF & Email

കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും ഗുജറാത്ത് മുന്‍ മന്ത്രിയുമായ മായ കോഡ്‌നാനിയുടെ ആവശ്യപ്രകാരമാണ് അമിത് ഷായോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.

A A A

Print Friendly, PDF & Email

നരോദ പാട്യ കൂട്ടക്കൊല കേസില്‍ പ്രതിഭാഗം സാക്ഷിയായി ഹാജരാകാന്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് പ്രത്യേക കോടതിയുടെ സമന്‍സ്. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും ഗുജറാത്ത് മുന്‍ മന്ത്രിയുമായ മായ കോഡ്‌നാനിയുടെ ആവശ്യപ്രകാരമാണ് അമിത് ഷായോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്. നേരത്തെ സെപ്റ്റംബര്‍ 8 രെയാണ് കോഡ്‌നാനിക്ക് സാക്ഷിയെ ഹാജരാക്കാന്‍ കോടതി സമയം അനുവദിച്ചിരുന്നത്. എന്നാല്‍ അമിത് ഷായെ ഇതുവരെ ബന്ധപ്പെടാന്‍ സാധിക്കാത്തതിനാല്‍ കൂടുതല്‍ സമയം വേണമെന്ന് കോഡ്‌നാനി ആവശ്യപ്പെടുകയും തുടര്‍ന്ന് സെപ്റ്റംബര്‍ 12 വരെ സമയം അനുവദിക്കുകയുമായിരുന്നു. എന്നാല്‍ ഇന്നും അമിത് ഷായെ ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് 18ന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് അമിത് ഷായ്ക്ക് കോടതി സമന്‍സ് അയച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍