ന്യൂസ് അപ്ഡേറ്റ്സ്

പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയതെന്തിന്? കേന്ദ്ര സര്‍ക്കാരിനോട്‌ സുപ്രീംകോടതി

Print Friendly, PDF & Email

വ്യാജ രേഖകളുടെ അടിസ്ഥാനത്തിലുള്ള പാന്‍ കാഡുകള്‍ വ്യാപകമാണെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ റോത്താഗി വാദിച്ചു.

A A A

Print Friendly, PDF & Email

പാന്‍ കാഡിന് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി. ജസ്റ്റിസ് എകെ സിക്രിയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഇക്കാര്യം ചോദിച്ചത്. വ്യാജ രേഖകളുടെ അടിസ്ഥാനത്തിലുള്ള പാന്‍ കാഡുകള്‍ വ്യാപകമാണെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ റോത്താഗി വാദിച്ചു. വ്യാജ രേഖകള്‍ ഉപയോഗിച്ച് ഒന്നിലധികം പാന്‍ കാഡുകള്‍ ഉപയോഗിക്കുന്നവരുണ്ടെന്ന് റോത്താഗി പറഞ്ഞു. ഇത് വലിയ തോതിലുള്ള പണ തട്ടിപ്പുകള്‍ക്ക് ഇടയാക്കുന്നുണ്ട് എന്നും റോത്താഗി അറിയിച്ചു. അതേസമയം ഇതെങ്ങനെയാണ് ആധാറുമായി ബന്ധിപ്പിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കുന്നതിനും ന്യായീകരണമാകുന്നതെന്നും പരിഹാരം ഇതാണോ എന്നും കോടതി ചോദിച്ചു.

2017-18 ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങള്‍ക്കുള്ള ഭേദഗതിയിലാണ് പാന്‍ കാഡുമായി ആധാറിനെ ബന്ധിപ്പിച്ചതും ആദായനികുതി അടയ്ക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയതും. ഒന്നിലധികം പാന്‍ കാഡുകള്‍ ഉപയോഗിച്ച് നികുതി വെട്ടിപ്പ് വ്യാപകമായി നടക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പാന്‍ കാഡിന് ആധാര്‍ നിര്‍ബന്ധമാക്കിയ നടപടിക്ക് എതിരായ വാദങ്ങള്‍ ഏപ്രില്‍ 25ന് കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍