ന്യൂസ് അപ്ഡേറ്റ്സ്

നീതി ആയോഗിന് ആര്‍എസ്എസ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം

Print Friendly

രാജ്യത്തിന്റെ നയരൂപീകരണത്തില്‍ നീതി ആയോഗിന് എന്ത് പങ്കാണ് വഹിക്കാനുള്ളതെന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു

A A A

Print Friendly

നീതി ആയോഗ് രൂപംകൊണ്ട് രണ്ട് വര്‍ഷമായിട്ടും രാജ്യത്തിന്റെ നയരൂപീകരണത്തില്‍ അതിന് എന്ത് പങ്കാണ് വഹിക്കാനുള്ളതെന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായി വിമര്‍ശനം. വിദേശ കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി വിദേശ കണ്‍സള്‍ട്ടന്റുമാര്‍ അതിനെ ഉപയോഗിക്കുന്നെന്നും വിമര്‍ശനം ഉയര്‍ന്നു. ഇന്നലെ സ്വദേശി ജാര്‍ഗരണ്‍ മഞ്ച് (എസ്‌ജെഎം) നിതി ആയോഗിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

അതേസമയം ആര്‍എസ്എസിന്റെ ഘടകമായ എസ്‌ജെഎം ഇത് വികസനത്തിന്റെ സ്വദേശി മാതൃകയാണെന്നും അവകാശപ്പെട്ടു. ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക് അനുമതി നിഷേധിക്കാനുള്ള എസ്‌ജെഎമ്മിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ആയോഗിന്റെ നിലവാരം പരിശോധിക്കാന്‍ പെട്ടെന്ന് തീരുമാനിച്ചത്. ആയോഗിന് ഇന്ത്യന്‍ കര്‍ഷകരെക്കുറിച്ചുള്ള അജ്ഞതയാണ് ചടങ്ങില്‍ സംസാരിച്ച ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടിയത്. അതേസമയം മറ്റൊരു വിഭാഗം ആയോഗിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിശിതമായി വിമര്‍ശിച്ചു.

കൗമാരക്കാര്‍ പരമ്പരാഗത അറിവുകളെ ഉപേക്ഷിക്കുന്നത് പോലത്തെ പ്രവര്‍ത്തനമാണ് നീതി ആയോഗിലൂടെ നടപ്പാകുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവ ആരോപിച്ചു. കൂടാതെ നീതി ആയോഗ് ലോബി ഗ്രൂപ്പുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഏകജാലക സംവിധാനമായി തീരുമെന്ന് തനിക്ക് ആശങ്കയുണ്ടെന്നും അവര്‍ അറിയിച്ചു. ആസൂത്രണത്തില്‍ കേന്ദ്രത്തിനുള്ള പങ്ക് ദുര്‍ബലമാക്കാനായി തയ്യാറാക്കിയിരിക്കുന്ന പദ്ധതിയാണ് ഇതെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു പറഞ്ഞു. നോട്ട് അസാധുവാക്കലാണ് അതിന് ഏറ്റവും നല്ല ഉദാഹരണം. അഞ്ച് പേര്‍ ചേര്‍ന്നാണ് അത്തരമൊരു തീരുമാനമെടുത്തത്.

നീതി ആയോഗിന് ദിശ നഷ്ടമായെന്ന് മുന്‍ സിഎജി വിഎന്‍ കൗള്‍ ആരോപിച്ചു. ഫോര്‍ഡ് ഫൗണ്ടേഷന്‍ പോലുള്ള സംഘടനകളുടെ സഹായത്തോടെ കര്‍ഷകര്‍ക്ക് എന്ത് ചെയ്യാനാകുമെന്നാണ് നീതി ആയോഗ് ആലോചിക്കുന്നതെന്ന് ബിജെപി കര്‍ഷക സംഘടന നേതാവായ നരേഷ് സിരോഹി പറഞ്ഞു. സാങ്കേതിക വിദ്യകള്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്നും പകരം കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനേ സാധിക്കൂവെന്നും എസ്‌ജെഎമ്മിന്റെ സഞ്ജയ് ഓജ പറഞ്ഞു.

മോസ്റ്റ് റെഡ്


Share on

മറ്റുവാർത്തകൾ