ന്യൂസ് അപ്ഡേറ്റ്സ്

ഇനി പഴയ വാഹനങ്ങള്‍ക്കും ഓണ്‍ലൈന്‍ വഴി നികുതി അടക്കാം

Print Friendly, PDF & Email

നേരത്തെ പുതിയ വാഹനങ്ങളുടെ നികുതി സ്വീകരിക്കാൻ മാത്രമായിരുന്നു ഓൺലൈൻ സംവിധാനം ഉണ്ടായിരുന്നത്

A A A

Print Friendly, PDF & Email

ഇനി പഴയ വാഹനങ്ങള്‍ക്കും ഓണ്‍ലൈന്‍ വഴി നികുതി അടക്കാം. എല്ലാ വാഹനങ്ങള്‍ക്കും ഓണ്‍ലൈന്‍ വഴിനികുതി അടക്കാനുള്ള സംവിധാനം ബുധനാഴ്ച മുതല്‍ നിലവില്‍ വരും. നേരത്തെ പുതിയ വാഹനങ്ങളുടെ നികുതി സ്വീകരിക്കാൻ മാത്രമായിരുന്നു ഓൺലൈൻ സംവിധാനം ഉണ്ടായിരുന്നത്.

ഓൺലൈനായി നികുതി അടച്ചുകഴിഞ്ഞാൽ വാഹന ഉടമക്ക് താൽക്കാലിക രസീത് അപ്പോൾ തന്നെ സ്വയം പ്രിൻറ് ചെയ്തെടുക്കാം. ഇതിന് വേണ്ടി അക്ഷയ കേന്ദ്രങ്ങളുടെ സഹായവും വാഹന ഉടമകള്‍ക്ക് തേടാവുന്നതാണ്. ബന്ധപ്പെട്ട ഓഫിസിൽ അനുബന്ധ കാര്യങ്ങൾ പരിശോധിച്ച് അംഗീകാരമായിട്ടുണ്ടെങ്കിൽ നികുതി അടച്ചതിന്റെ ലൈസൻസ് ബന്ധപ്പെട്ട ഓഫിസിൽനിന്ന് ഏഴു ദിവസത്തിനകം സ്വയം പ്രിൻറ് ചെയ്തെടുക്കാം.

ഏഴു ദിവസത്തിനകം പ്രിൻറ് എടുക്കാൻ സാധിക്കുന്നില്ലെങ്കിൽ വാഹന ഉടമ താൽക്കാലിക രസീത് സഹിതം ബന്ധപ്പെട്ട റീജ്യനൽ ട്രാൻസ്പോർട്ട് ഓഫിസറെയോ ജോയൻറ് റീജ്യനൽ ട്രാൻസ്പോർട്ട് ഓഫിസറെയോ സമീപിക്കണം. വാഹന ഉടമയുടെ ഇമെയിൽ മേൽവിലാസം നൽകിയാൽ നികുതി അടച്ചതിെൻറ വിവരങ്ങൾ ഇമെയിൽ വഴിയും ലഭ്യമാക്കുമെന്ന് ഗതാഗതകമീഷണർ അറിയിച്ചു.

നേരത്തെ പഴയ വണ്ടികളുടെ ടാക്സ് അടയ്ക്കാന്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ തന്നെ പോകണമായിരുന്നു. പുതിയ തീരുമാനത്തോടെ നികുതി അടയ്ക്കാന്‍ എത്തുന്നവര്‍ക്കുള്ള ബുദ്ധിമുട്ട് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിയ്ക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍