ന്യൂസ് അപ്ഡേറ്റ്സ്

കുല്‍ഭൂഷണ്‍ യാദവിന്റെ കേസ് വീണ്ടും പരിഗണിക്കണമെന്ന് പാകിസ്ഥാന്‍

Print Friendly, PDF & Email

കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിധിയില്‍പ്പെടുന്നതല്ലെന്ന് വീണ്ടും പാകിസ്ഥാന്‍

A A A

Print Friendly, PDF & Email

കുല്‍ഭൂഷണ്‍ യാദവ് കേസ് വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. കേസില്‍ വീണ്ടും വാദം കേള്‍ക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ആറാഴ്ചയ്ക്കുള്ളില്‍ കേസ് വീണ്ടും പരിഗണിക്കണമെന്നാണ് ആവശ്യം. എന്നാല്‍ ഇത് സംബന്ധിച്ച് പാകിസ്ഥാന്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.

വ്യാഴാഴ്ച കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് ഹേഗിലെ അന്താരാഷ്ട്ര കോടതി സ്‌റ്റേ ചെയ്തിരുന്നു. കേസിലെ അന്തിമ വിധി പ്രഖ്യാപിക്കും വരെ വധശിക്ഷ നടപ്പാക്കരുതെന്നാണ് അന്താരാഷ്ട്ര കോടതി ജഡ്ജി റോണി എബ്രഹാം ഉത്തരവിട്ടത്. അതേസമയം കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിധിയില്‍പ്പെടുന്നതല്ലെന്നാണ് പാകിസ്ഥാന്‍ ഇന്ന് സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയിലും വ്യക്തമായിക്കിരിക്കുന്നത്.

കേസില്‍ ഇടപെടാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് വിലയിരുത്തിയ കോടതി കേസില്‍ പാകിസ്ഥാന്‍ അനാവശ്യം തിടുക്കം കാണിക്കുന്നതായും കുറ്റപ്പെടുത്തി. കോടതി വിധി അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന് കനത്ത തിരിച്ചടിയായി. കേസിലെ പരാജയത്തില്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്നുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമുണ്ടായതോടെയാണ് പാക് സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍