ന്യൂസ് അപ്ഡേറ്റ്സ്

സൈനികരുടെ എണ്ണയും റേഷനും മറിച്ചുവില്‍ക്കുന്നു; സൈന്യത്തിനെതിരെ കുടുതല്‍ ആരോപണങ്ങള്‍ പുറത്ത്

Print Friendly, PDF & Email

സൈനികരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പല സാധനങ്ങളും പുറത്തുള്ള ഏജന്റുമാര്‍ക്ക് വിതരണം ചെയ്യുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു

A A A

Print Friendly, PDF & Email

സൈനിക ഉദ്യോഗസ്ഥരുടെ അഴിമതി മൂലം ജവാന്മാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വെളിപ്പെടുത്തിയുള്ള ബിഎസ്എഫ് ജവാന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ സൈന്യത്തിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. സൈനികര്‍ക്ക് അനുവദിച്ചിരിക്കുന്ന എണ്ണയും റേഷനും ഉന്നത ഉദ്യോഗസ്ഥര്‍ മറിച്ചുവില്‍ക്കുന്നുവെന്ന് നാട്ടുകാരാണ് ആരോപിച്ചിരിക്കുന്നത്.

വിപണിയുടെ പകുതി വിലയ്ക്കാണ് ഇത്തരത്തില്‍ മറിച്ചുവില്‍പ്പന നടത്തുന്നതെന്ന് ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപമുള്ള ഹംഹാമയിലെ ബിഎസ്എഫ് കേന്ദ്ര ആസ്ഥാനത്തിന് സമീപം താമസിക്കുന്നവര്‍ വെളിപ്പെടുത്തി. ബിഎസ്എഫ് ആസ്ഥാനത്തിന് സമീപമുള്ള കടകളിലാണ് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഇവ വില്‍ക്കുന്നത്. പെട്രോള്‍, ഡീസല്‍, റേഷന്‍, പരിപ്പ്, പച്ചക്കറികള്‍ എന്നിവയാണ് സൈനിക ക്യാമ്പ് കടന്ന് പുറത്തെത്തുന്നത്. സൈനികരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പല സാധനങ്ങളും പുറത്തുള്ള ഏജന്റുമാര്‍ക്ക് വിതരണം ചെയ്യുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.

ഉദ്യോഗസ്ഥര്‍ ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് വന്‍തോതില്‍ കമ്മിഷന്‍ വാങ്ങുന്നുണ്ടെന്ന് ചില ഫര്‍ണിച്ചര്‍ കടക്കാരും സമ്മതിക്കുന്നു. ബിഎസ്എഫില്‍ ഇ-ടെണ്ടര്‍ ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് തോന്നുന്നത് പോലെയാണ് ഫര്‍ണിച്ചര്‍ വാങ്ങുന്നത്. സിആര്‍പിഎഫിലും സമാനമായ അവസ്ഥയാണെന്നാണ് അറിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍