ന്യൂസ് അപ്ഡേറ്റ്സ്

കാശില്ലാത്തവര്‍ വോട്ട് ബാങ്കല്ല; നോട്ട് നിരോധനത്തെ അവര്‍ക്ക് അംഗീകരിക്കാനാകും: പ്രധാനമന്ത്രി

A A A

Print Friendly, PDF & Email

പാവപ്പെട്ടവരും കാശില്ലാത്തവരും ബിജെപിയെ സംബന്ധിച്ച് വോട്ട് ബാങ്കല്ലെന്നും അവരെ സേവിക്കാനുള്ള അവസരം മാത്രമായി ഭരണത്തെ കാണണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനത്തെ ഏറ്റവുമധികം അംഗീകരിക്കുന്നത് അവരാണെന്നും മോദി അവകാശപ്പെട്ടു.

അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബിജെപി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദാണ് മോഡിയെ ഉദ്ധരിച്ച് ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിച്ചത്. രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് തങ്ങളുടെ ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള ശേഷിയുണ്ടെന്നും സര്‍ക്കാരിന്റെ ലക്ഷ്യം അവരെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണെന്നുമാണ് രവിശങ്കര്‍ പ്രസാദ് പറഞ്ഞത്.

മുന്‍ പാര്‍ട്ടി സെക്രട്ടറിമാരും നിലവിലെ ബിജെപി മുഖ്യമന്ത്രിമാരും മറ്റ് പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്ത ചടങ്ങിലാണ് മോദി ഈ പരാമര്‍ശം നടത്തിയത്. നമ്മെ സംബന്ധിച്ച് പാവപ്പെട്ടവരും ദരിദ്രരും തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള ഉപകരണങ്ങള്‍ മാത്രമാകരുത്. വോട്ട് ബാങ്ക് എന്ന കണ്ണിലൂടെ മാത്രം നാം അവരെ കാണരുത്. ഇത് നമുക്ക് അവരെ സേവിക്കാനുള്ള അവസരമാണ്. പാവങ്ങളെ സഹായിച്ചാല്‍ അത് ദൈവത്തെ സഹായിക്കുന്നതിന് തുല്യമാണ്. മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. കൂടാതെ താന്‍ ജനിച്ചതും വളര്‍ന്നതും ദാരിദ്ര്യത്തിലായിരുന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോപണങ്ങളെയും വിമര്‍ശനങ്ങളെയും ഭയപ്പെടരുത്.

തെരഞ്ഞെടുപ്പ് ഫണ്ടിംഗില്‍ സുതാര്യതയുള്ള നാം തെരഞ്ഞെടുപ്പിലും സുതാര്യത പുലര്‍ത്തണമെന്നും മോദി ആവശ്യപ്പെട്ടു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണം മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും എത്രമാത്രം മികച്ചതാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെ ചടങ്ങില്‍ അവതരിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍