പ്രവാസം

യുഎഇ ലോട്ടറി: ഭാഗ്യശാലികളായ എട്ട് ഇന്ത്യക്കാരില്‍ മൂന്ന് മലയാളികളും

Print Friendly, PDF & Email

ഒരു മില്യണ്‍ ദിര്‍ഹം (ഏകദേശം 1.8 കോടി രൂപ) വീതമാണ് ഭാഗ്യശാലികള്‍ക്ക് ലഭിക്കുക

A A A

Print Friendly, PDF & Email

ഒരു മില്യണ്‍ ദിര്‍ഹത്തിന്റെ (ഏകദേശം 1.8 കോടി രൂപ) ലോട്ടറി ഇക്കുറി ലഭിച്ചത് ഇന്ത്യക്കാരായ എട്ട് പ്രവാസികള്‍ക്ക്. ഇവരെ കൂടാതെ ഒരു ഫിലിപ്പിനോ പൗരനും കനേഡിയന്‍ പൗരനും കൂടി ഒരു മില്യണ്‍ ദിര്‍ഹം വീതം ലഭിക്കും. കോടിപതികളായ ഇന്ത്യക്കാരില്‍ മൂന്ന് പേര്‍ മലയാളികളാണ്. അബുദാബിയിലെ ബിഗ് ടിക്കറ്റിന്റെ ബിഗ് 10 മില്ലണേയര്‍ സീരീസ് 184 ലോട്ടറിയുടെ നെറുക്കെടുപ്പാണ് നടന്നത്.

ബിഗ് ടിക്കറ്റിന്റെ സൂപ്പര്‍ 7 സീരീസ് 185 എന്ന ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്നാണ് നടക്കുന്നത്. നവംബര്‍ സീരീസിലേക്കുള്ള ലോട്ടറികളുടെ കച്ചവടം തുടരുകയാണെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഭയകുമാര്‍ വെണ്ണാരത്തില്‍ കൃഷ്ണന്‍, സുന്ദരന്‍ നാലാം കണ്ടത്തില്‍, ഷറഫുദ്ദീന്‍ തറക്ക വീട്ടില്‍ സൈനുദ്ദീന്‍ എന്നിവരാണ് ലോട്ടറിയടിച്ച മലയാളികള്‍. മുത്തുകുമാര്‍ സഞ്ജീവനി, സമീത് ടിജോര്‍, ചന്ദ്രേഷ് മൊതിവരാസ്, കിഷോര്‍ കുമാര്‍ റെഡ്ഡി ബീസിറെഡ്ഡി ഗരി, അഫ്‌സര്‍ പാഷ ഷംസീര്‍ അലി എന്നിവരാണ് ലോട്ടറി നേടിയ മറ്റ് ഇന്ത്യക്കാര്‍.

ഫിലിപ്പിനോ പൗരനായ ലെയ്‌ലാനി ക്വിജാനോ ദെല്‍ റൊസാരിയോ, കനേഡിയന്‍ പൗരന്‍ സയേഫ് അലി എന്നിവരും ഭാഗ്യവാന്മാരായി.

ലോട്ടറി ഫലം:

മോസ്റ്റ് റെഡ്


Share on

മറ്റുവാർത്തകൾ