വായനക്കാരുമായി വിവിധ ബ്രാന്‍ഡുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെടാനും വിവരങ്ങളറിയിക്കാനും സഹായിക്കുന്ന സ്‌പോണ്‍സേര്‍ഡ് വിഭാഗമാണ് ‘അഴിമുഖം പ്രമോഷന്‍സ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഞങ്ങള്‍ക്കുള്ള വായനക്കാരിലേക്കാണ് ഇതിലെ ഉള്ളടക്കം എത്തിച്ചേരുന്നത്.
അഴിമുഖം പ്രമോഷനുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്കുള്ളത് വളരെ സുതാര്യമായ നയങ്ങളാണ്. അവ എന്തൊക്കെയാണെന്ന് ഞങ്ങള്‍ വ്യക്തമാക്കാം:
ഈ വിഭാഗത്തില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍/ അഭിമുഖങ്ങള്‍ അതില്‍ പ്രതിപാദിച്ചിരിക്കുന്ന ബ്രാന്‍ഡിന് വേണ്ടി പണം വാങ്ങി എഴുതിയിട്ടുള്ളതോ, അവര്‍ തയ്യാറാക്കി നല്‍കിയിട്ടുള്ളതോ ആയിരിക്കും. ഈ വിഭാഗത്തില്‍ വരുന്ന കണ്ടന്റുകള്‍ അഴിമുഖത്തിലെ മറ്റു വാര്‍ത്തകളിലും ലേഖനങ്ങളിലും നിന്നും വേര്‍തിരിച്ച് സ്‌പോണ്‍സേഡ് കണ്ടന്റുകളായി പ്രത്യേകം രേഖപ്പെടുത്തിയായിരിക്കും പ്രസിദ്ധീകരിക്കുക.
ഇത്തരം ലേഖനങ്ങളോ അഭിമുഖങ്ങളോ അഴിമുഖത്തിന്റെ എഡിറ്റോറിയല്‍ നയത്തെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കുന്നില്ലെന്ന് മാത്രമല്ല, അഴിമുഖത്തിന്റെ നിലപാടുകളെയോ വാര്‍ത്ത കവറേജിനെയോ ബാധിക്കുന്നുമില്ല.
അഴിമുഖം ഒരു കാരണവശാലും പണം വാങ്ങിയെഴുതുന്ന വാര്‍ത്തകളോ ലേഖനങ്ങളോ അഭിമുഖങ്ങളോ എഡിറ്റോറിയല്‍ ഉള്ളടക്കമായി പ്രസിദ്ധീകരിച്ച് വായനക്കാരെ കബളിപ്പിക്കില്ല.
ലേഖനങ്ങള്‍, വീഡിയോ, മറ്റ് ആശയവിനിമയ മാധ്യമങ്ങള്‍ എന്നിവ നിര്‍മിക്കാന്‍ സഹായിച്ച് വായനക്കാരുമായി വിവിധ ബ്രാന്‍ഡുകളെ ബന്ധപ്പെടുത്തുന്ന ഒരു സംഘം കണ്ടന്റ് ക്രിയേറ്റേഴ്‌സ് സംഘമാണ് അഴിമുഖം പ്രമോഷന്‍സില്‍ ഉള്ളത്. വാണിജ്യസ്വഭാവം ഉള്ളടക്കത്തിലുള്ള ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിക്കുമെങ്കിലും അഴിമുഖം യാതൊരു കാരണവശാലും അന്ധവിശ്വാസങ്ങളോ പിന്തിരിപ്പന്‍ നയങ്ങളോ പ്രോത്സാഹിപ്പിക്കുന്നതോ, സമുദായ സ്പര്‍ദ്ധ ഉണ്ടാക്കുന്നതോ, നിയമങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതോ ആയ ഒന്നും തന്നെ ഇതിനൊപ്പം പ്രസിദ്ധീകരിക്കുന്നതല്ലെന്നും ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു.
ഇന്റര്‍നെറ്റ് പരസ്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് പര്യാപ്തമായ നിയമാവലികള്‍ ഇല്ലാത്തതിനാല്‍ ‘അഴിമുഖം പ്രമോഷന്‍സി’ന്റെ ഉള്ളടക്കവും പ്രവര്‍ത്തനങ്ങളും അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് യുകെ യുടെ നിയമങ്ങള്‍ക്ക് വിധേയമായിരിക്കും