യാത്ര

ട്രിപ്പ് അഡൈ്വസര്‍ ട്രാവലേഴ്‌സ് ചോയിസ് അവാര്‍ഡ് ആന്‍ഡമാന്‍ ബീച്ചിന്

Print Friendly, PDF & Email

ലോകത്തിലെ ഏറ്റവും മനോഹരമായ 25 ബീച്ചുകളില്‍ എട്ടാം സ്ഥാനമാണ് രാധാനഗര്‍ ബീച്ച് സ്വന്തമാക്കിയിരിക്കുന്നത്

A A A

Print Friendly, PDF & Email

2017-ലെ ട്രിപ്പ് അഡൈ്വസര്‍ ട്രാവലേഴ്‌സ് ചോയിസ് അവാര്‍ഡിന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തില്‍ ഉള്‍പ്പെടുന്ന ഹവലോക്കിലെ രാധാനഗര്‍ ബീച്ചും ഇടം നേടി. ലോകത്തിലെ ഏറ്റവും മനോഹരമായ 25 ബീച്ചുകളില്‍ എട്ടാം സ്ഥാനമാണ് രാധാനഗര്‍ ബീച്ച് സ്വന്തമാക്കിയിരിക്കുന്നത്. ഏഷ്യന്‍ ബീച്ചുകളില്‍ ഒന്നാം സ്ഥാനം നേടാനും ആന്‍ഡമാനിലെ ഈ തീരത്തിന് കഴിഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ ബ്രസീലിലെ ഫെര്‍നാണ്ടോ ഡി നൊരോന ലോകത്തിലെ ഏറ്റവും മികച്ച ബീച്ചായി ഒന്നാം സ്ഥാനത്ത് എത്തിയത്. എല്ലാ വര്‍ഷവും ട്രിപ്പ് അഡൈ്വസര്‍ അവാര്‍ഡ് പ്രഖ്യാപനം നടത്താറുണ്ട്. ഒരു വര്‍ഷത്തിന് ഇടയ്ക്ക് ട്രിപ്പ് അഡൈ്വസറില്‍ വന്ന സഞ്ചാരികളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് മികച്ച കടല്‍ തീരം തിരഞ്ഞെടുക്കുന്നത്.

രാധാനഗര്‍ ബീച്ചിനെ വര്‍ണിച്ച് ട്രിപ്പ് അഡൈ്വസര്‍ കുറിച്ചത് ഇങ്ങനെയാണ്- ‘ വെള്ള മണല്‍, നീലാകാശം, പച്ചപ്പ്..’ നവംബര്‍ മുതല്‍ എപ്രില്‍ വരെയുള്ള മാസങ്ങള്‍ക്കിടയിലാണ് ഈ ബീച്ചില്‍ പോകുവാന്‍ ഏറ്റവും പറ്റിയ സമയമെന്ന് ട്രിപ്പ് അഡൈ്വസര്‍ പറയുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍