ന്യൂസ് അപ്ഡേറ്റ്സ്

ക്ഷമ പരീക്ഷിക്കരുത്, ഭീഷണിയുമായി ശശികല; ഗവര്‍ണര്‍ക്ക് കത്തയച്ചു

Print Friendly, PDF & Email

ഇനിയും വൈകിയാല്‍ വേണ്ടതു ചെയ്യും

A A A

Print Friendly, PDF & Email

തന്റെ ക്ഷമ പരീക്ഷിക്കരുതെന്നും വൈകിയാല്‍ വേണ്ടതു ചെയ്യുമെന്നും ഗവര്‍ണര്‍ക്ക് നേരെ പരോക്ഷ ഭീഷണിയുയര്‍ത്തി അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍. തന്റെ സത്യപ്രതിജ്ഞ വൈകിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് അയച്ചതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തപ്പോഴാണ് അവര്‍ പരോക്ഷ ഭീഷണി മുഴക്കിയിരിക്കുന്നത്.

ഒരുപാട് വെല്ലുവിളികള്‍ നേരിട്ടയാളാണ് ജയലളിത. ഇപ്പോള്‍ നമ്മള്‍ വെല്ലുവിളികള്‍ നേരിടേണ്ട സമയമാണ്. ഭരണഘടനയില്‍ വിശ്വാസമുള്ളതിനാലാണ് ക്ഷമയോടെ കാത്തിരിക്കുന്നത്. എന്നാല്‍ ക്ഷമ പരീക്ഷിക്കരുത്. ഇനിയും വൈകിയാല്‍ വേണ്ടതു ചെയ്യും. എല്ലാ എംഎല്‍എമാരും ഒന്നിച്ച് നില്‍ക്കണം. മറ്റുള്ളവരും അധികം വൈകാതെ നമുക്കൊപ്പം ചേരുമെന്നും അവര്‍ പറഞ്ഞു. ജയലളിത തനിക്കൊപ്പമുള്ള കാലത്തോളം ആരുടെയും ഗൂഢാലോചനകള്‍ ഫലിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയെയും സര്‍ക്കാരിനെയും നയിക്കേണ്ടത് തന്റെ ചുമതലയാണെന്നും അവര്‍ അവകാശപ്പെട്ടു. ഒന്നരക്കോടി സഹോദരങ്ങളെയും സഹോദരിമാരെയും എനിക്ക് നല്‍കിയിട്ടാണ് അമ്മ പോയത്. കൂടുതല്‍ നേതാക്കള്‍ കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വത്തിന് പിന്തുണയുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ശശികല ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിന് കത്തയച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍