സയന്‍സ്/ടെക്നോളജി

ക്ലൗഡ് കംപ്യൂട്ടിങ്ങിലും ബിസിനസ് സര്‍വീസിലും ശ്രദ്ധയൂന്നി മൈക്രോസോഫ്റ്റ് ചുവട് മാറുന്നു

Print Friendly, PDF & Email

ലിനക്‌സ് അധിഷ്ഠിതമായ ക്ലൗഡ് സോഫ്റ്റ്‌വെയറായ ‘അസുര്‍’ ഡെവലപ്പ് ചെയ്യാനുള്ള ശ്രമത്തിലാണിപ്പോള്‍ കമ്പനി

A A A

Print Friendly, PDF & Email

ക്ലൗഡ് കംപ്യൂട്ടിങ്ങിലും ബിസിനസ് സര്‍വീസിലും കൂടുതല്‍ ശ്രദ്ധയൂന്നാന്‍ മൈക്രോസോഫ്റ്റ്. സോഫ്റ്റ്‌വെയര്‍ സേവനങ്ങളെക്കാളുപരി ഈ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി പുനസംഘടനയ്‌ക്കൊരുങ്ങുകയാണ് കമ്പനി. മൈക്രോസോഫ്റ്റിന്റെ ലിനക്‌സ് അധിഷ്ഠിതമായ ക്ലൗഡ് സോഫ്റ്റ്‌വെയറായ ‘അസുര്‍’ ഡെവലപ്പ് ചെയ്യാനുള്ള ശ്രമത്തിലാണിപ്പോള്‍ കമ്പനി. ഈ മേഖലയുമായി ബന്ധപ്പെട്ട ബിസിനസില്‍ കമ്പനി ലാഭത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ മേഖലയില്‍ നിന്നുള്ള വരുമാനം 93 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്.

ഈ മേഖലയില്‍ ആമസോണില്‍ നിന്നും ഗൂഗിളില്‍ നിന്നുമാണ് മൈക്രോസോഫ്റ്റ് കടുത്ത വെല്ലുവിളി നേരിടുന്നത്. മൈക്രോസോഫ്റ്റിന് കോടികളുടെ ലാഭമുണ്ടാക്കിക്കൊടുത്ത വിന്‍ഡോസ് ഉള്‍പ്പെടെയുള്ള സോഫ്റ്റ്‌വെയര്‍ മേഖലയിലെ വരുമാനത്തില്‍ കനത്ത ഇടിവാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്. ഇതാണ് മാറി ചിന്തിക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്.

പുനഃസംഘടനയെകുറിച്ച് കമ്പനി ജീവനകാര്‍ക്ക് വിവരംനല്‍കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് പുനഃസംഘടനയെന്നാണ് മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുന്നത്. പുനഃസംഘടന പൂര്‍ണമാകുമ്പോള്‍ ആഗോളതലത്തില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുവാന്‍ സാധ്യതയുണ്ട്. മാര്‍ക്കറ്റിങ്, സെയില്‍സ് വിഭാഗകാര്‍ക്കായിരിക്കും പ്രധാന തിരിച്ചടിയുണ്ടാവുക.

ഈ ജനുവരിയില്‍ 700 പേരേയും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 2,850 പേരെയും മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു. 2014-ല്‍ 18,000 പേരുടെയും 2015-ല്‍ 7,800 പേരുടെയും തൊഴില്‍ അവസരങ്ങള്‍ കമ്പനി വെട്ടിക്കുറച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍