കായികം

മധുരപ്രതികാരം: ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസ്; പി യു ചിത്രയ്ക്ക് സ്വര്‍ണം

Print Friendly, PDF & Email

1500 മീറ്ററിലാണ് ചിത്രയുടെ സുവര്‍ണനേട്ടം

A A A

Print Friendly, PDF & Email

തുര്‍ക്ക്‌മെനിസ്ഥാനില്‍ നടക്കുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ മലയാളി താരം പി യു ചിത്രയ്ക്ക് സ്വര്‍ണം. 1500 മീറ്ററിലാണ് ചിത്രം സ്വര്‍ണം നേടിയത്. 4 മിനിട്ട് 27 സെക്കന്‍ഡ് കൊണ്ടാണ് ചിത്ര ഓട്ടം പൂര്‍ത്തിയാക്കിയത്. മലയാളി താരങ്ങളായ ഒ പി ജെയ്ഷ, സിനിമോള്‍ പൗലോസ് എന്നിവര്‍ക്കുശേഷം ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ചിത്ര.

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ ചിത്ര അതിനു ശേഷം ആദ്യം പങ്കെടുത്ത മത്സരമായിരുന്നു ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസ്.

മോസ്റ്റ് റെഡ്


Share on

മറ്റുവാർത്തകൾ