കായികം

വിംമ്പിള്‍ഡണ്‍ ഫൈനല്‍ ആവേശ പോരാട്ടത്തിലെത്തിക്കാന്‍ വീനസും മുഗുരുസയും

Print Friendly, PDF & Email

15-ാംതീയതി ശനിയാഴ്ച ആറരക്കാണ് ഫൈനല്‍

A A A

Print Friendly, PDF & Email

വിംമ്പിള്‍ഡണ്‍-2017 ഫൈനലില്‍ എത്തിയ വീനസ് വില്ല്യംസിന്റെയും ഗാര്‍ബീന്‍ മുഗുരുസയുടെയും പോരാട്ടത്തിനായി ആവശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. 15-ാംതീയതി ശനിയാഴ്ച ആറരക്കാണ് ഫൈനല്‍. ഇരുവര്‍ക്കും സെമി ഫൈനലില്‍ താരതമ്യേന അത്ര കരുത്തരായ എതിരാളികളല്ലായിരുന്നു സെമി ഫൈനലില്‍ നേരിടേണ്ടി വന്നത്.

വിംമ്പിള്‍ഡണ്‍ ഫൈനലില്‍ രണ്ടാം തവണ എത്തുന്ന സ്പാനീഷ് താരം മുഗുരുസയുടെ മൂന്നാം ഗ്രാന്‍ഡ് സ്ലാം ഫൈനലാണിത്. കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ കിരീടം മുഗുരസയ്ക്കായിരുന്നു. എം റയിബര്‍ക്കോവയെ് പരാജയപ്പെടുതിയാണ് മുഗുരസ ഫൈനലില്‍ എത്തിയത്. (6-1, 6-1)

അമേരിക്കന്‍ താരം വീനസ് തന്റെ ആറാം കിരീടം നേടാനായിരിക്കും ഇത്തവണ കളത്തിലിറങ്ങുക. വീനസ് തന്റെ അവസാന ഗ്രാന്‍ഡ് സ്ലാം 2008-ലാണ് നേടുന്നത്. സെമി ഫൈനലില്‍ ജെ കോണ്ടെയെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ എത്തിയത്. (6-4, 6-2)

പല പ്രമുഖരുടെയും വീഴ്ച കണ്ട ഈ വിംബിള്‍ഡണ്‍ സീസണില്‍ പത്താം സ്ഥാനത്തുള്ള വീനസും പതിനാലാം സ്ഥാനത്തുള്ള മഗുരുസയും തമ്മിലുള്ള പോരാട്ടം പുല്‍കോര്‍ട്ടിനെ തീ പിടിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍