സിനിമാ വാര്‍ത്തകള്‍

അമ്മായിഅമ്മ ആകാതിരുന്നാല്‍ ഭാഗ്യമെന്നു തമ്പി ആന്റണി, തമ്പിക്ക് ഇഷ്ടമായിട്ടില്ലെന്നു ആഷിഖ്

Print Friendly, PDF & Email

വുമണ്‍ കളക്ടീവ് ഇന്‍ സിനിമയ്‌ക്കെതിരെയുള്ള പരിഹാസ പോസ്റ്റ് തമ്പി ആന്റണി പിന്നീട് പിന്‍വലിച്ചു

A A A

Print Friendly, PDF & Email

സിനിമയിലെ സ്ത്രികളുടെ കൂട്ടായ്മയായ വുമണ്‍സ് ഇന്‍ കളക്ടവീനെതിരേ ആക്ഷേപവുമായി നടനും നിര്‍മാതാവുമായ തമ്പി ആന്റണി. സ്ത്രീ സംഘടനയെ കളിയാക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തമ്പി പറയുന്നത് അമ്മയില്‍ നിന്നും പിരിഞ്ഞുപോയി അമ്മായിഅമ്മ ആകാതിരുന്നാല്‍ മതിയെന്നാണ്.

തമ്പി ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട്

എന്നാല്‍ ഈ പോസ്റ്റ് ഇപ്പോള്‍ തമ്പി ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ്. അതേസമയം തമ്പി ആന്റണിയുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തുകൊണ്ട് ആഷിഖ് അബു ഇട്ടിരിക്കുന്ന കമന്റ് ‘തമ്പിക്ക് ഇഷ്ടമായിട്ടില്ല’ എന്നാണ്.

സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ച് ഒരു ദിവസം കഴിയുന്നതിനു മുന്നേ തന്നെ വിവിധ കോണുകളില്‍ നിന്നായി പലതരം വിമര്‍ശനങ്ങളും അഭിപ്രായങ്ങളും വുമണ്‍സ് കളക്ടീവ് ഇന്‍ സിനിമയ്‌ക്കെതിരേ ഉയരുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍