ട്രെന്‍ഡിങ്ങ്

പി കൃഷ്ണദാസിന്റെ ക്രൂരത ഞെട്ടിപ്പിക്കുന്നത്; ഷഹീര്‍ കേസ് എഫ്‌ഐആറിന്റെ പൂര്‍ണ്ണരൂപം

Print Friendly

പാമ്പാടി കോളേജില്‍ വിളിച്ചുവരുത്തി കൃഷ്ണദാസ് മര്‍ദ്ദിച്ചെന്നും ജനനേന്ദ്രിയത്തില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചെന്നുമാണ് ഷഹീര്‍ ഷൗക്കത്തലിയുടെ പരാതി

A A A

Print Friendly

പാമ്പാടി നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ മരണം സംഭവിച്ചിട്ടും നിയമത്തിനും നിയമപാലകര്‍ക്കും അതീതനായി ജീവിക്കുകയായിരുന്നു കൃഷ്ണദാസ്. രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥതലത്തിലും തനിക്കുള്ള സ്വാധീനമുപയോഗിച്ച് തനിക്ക് എന്തും ചെയ്യാമെന്ന് തന്നെയാണ് ഇയാള്‍ വിശ്വസിച്ചതും മറ്റുള്ളവരോട് ധാര്‍ഷ്ട്യത്തിന്റെ ഭാഷയില്‍ പറഞ്ഞിരുന്നതും.

ജിഷ്ണു കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം കിട്ടിയെങ്കിലും ജിഷ്ണുവിന്റെ മരണത്തിന് മൂന്ന് ദിവസം മുമ്പ് മാത്രം ഇയാള്‍ നടത്തിയ മറ്റൊരു ക്രൂരത ഇയാള്‍ക്ക് തിരിച്ചടിയാവുകയായിരുന്നു. കോളേജ് മാനേജ്മെന്റിന്റെ അനധികൃത പിരിവിനെക്കുറിച്ച് പരാതിപ്പെട്ടതിന് കൃഷ്ണദാസ് മര്‍ദ്ദിച്ചെന്നും ജനനേന്ദ്രിയത്തില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചെന്നുമുള്ള പരാതിയുമായി ലക്കിടി നെഹ്രു അക്കാദമിക് ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ഷഹീര്‍ ഷൗക്കത്തലിയാണ് പഴയന്നൂര്‍ പോലീസിന് ഫെബ്രുവരി 27ന് പരാതി നല്‍കിയത്.

Also Read: കൃഷ്ണദാസ് ജനനേന്ദ്രിയത്തില്‍ ചവിട്ടിയെന്ന പരാതിയുമായി നെഹ്രു കോളേജ് വിദ്യാര്‍ത്ഥി

തന്നെ ആര്‍ക്കും ഒന്നുംചെയ്യാനാകില്ലെന്ന കൃഷ്ണദാസിന്റെ ധാര്‍ഷ്ട്യത്തെക്കുറിച്ച് ഷഹീറിന്റെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പഴയന്നൂര്‍ എസ്‌ഐ സി ജ്ഞാനേശ്വരന്‍ തയ്യാറാക്കിയ എഫ്‌ഐആറിന്റെ പകര്‍പ്പ് അഴിമുഖത്തിന് ലഭിച്ചിരുന്നു. അതിന്റെ പൂര്‍ണരൂപം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാർത്തകൾ