യാത്ര

ലോകത്തെ വിചിത്രമായ 10 ഹോട്ടലുകള്‍

Print Friendly, PDF & Email

നിലവറകള്‍, ഐസ് ഗുഹകള്‍, ഉപ്പ് കൊണ്ട് നിര്‍മ്മിച്ച കെട്ടിടം എന്നിങ്ങനെ വിചിത്രമായ ഹോട്ടലുകള്‍ ഇന്ന് ലോകത്തുണ്ട്. ഇതില്‍ 10 എണ്ണത്തെക്കുറിച്ചാണ് പറയുന്നത്.

A A A

Print Friendly, PDF & Email

യാത്രകളില്‍ നിങ്ങള്‍ വിചിത്രമായ താമസസ്ഥലമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിന് അവസരമുണ്ട്. പഴയ വിമാനങ്ങള്‍, ട്രെയിനുകള്‍ എന്നിവ ഹോട്ടലുകളായി രൂപപ്പെടുത്തിയതും, നിലവറകള്‍, ഐസ് ഗുഹകള്‍, ഉപ്പ് കൊണ്ട് നിര്‍മ്മിച്ച കെട്ടിടം എന്നിങ്ങനെ വിചിത്രമായ ഹോട്ടലുകള്‍ ഇന്ന് ലോകത്തുണ്ട്. ഇതില്‍ 10 എണ്ണത്തെക്കുറിച്ചാണ് പറയുന്നത്.

1. ഡാസ്പാര്‍ക്ക് ഹോട്ടല്‍

ഓസ്ട്രിയയിലെ ഒട്ടെന്‍ഷീമിലാണ് ഈ ഹോട്ടല്‍. കോണ്‍ക്രീറ്റ് ഡ്രെയ്ന്‍ പൈപ്പുകള്‍ കൊണ്ട് നിര്‍മ്മിച്ച മുറികളാണ് അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. അതിഥികള്‍ക്ക് ഇഷ്ടമുള്ള പണം നല്‍കാം എന്നതാണ് ഈ ഹോട്ടലിന്റെ പോളിസി. ഡബിള്‍ ബെഡ്, ബെഡിംഗ് സ്റ്റോറേജ്, ലൈറ്റ്, പവര്‍ എന്നിവയുണ്ട്. അതേസമയം അറ്റാച്ചഡ് ബാത്റൂമുകള്‍ ഇല്ല. പൊതുവായത് ഉപയോഗിക്കേണ്ടി വരും.

2. ബുക്ക് ആന്‍ ബെഡ്

ടോക്കിയോയിലെ 30 ബെഡ് ഹോസ്റ്റലാണ് ബുക്ക് ആന്‍ഡ് ബെഡ് എന്ന് പറയുന്നത്. ബുക്കുകള്‍ നിറഞ്ഞ ലൈബ്രറി ഷെല്‍ഫുകള്‍ക്ക് പിന്നില്‍ അതിഥികള്‍ ഉറങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

3. ഹോട്ടല്‍ കോസ്റ്റ് വെര്‍ദെ

കോസ്റ്ററിക്കയിലെ മാനുവല്‍ അന്റോണിയോ നാഷണല്‍ പാര്‍ക്കിലാണ് ഹോട്ടല്‍ കോസ്റ്റ് വെര്‍ദെ. 1965ലെ ബോയിംങ് 727 വിമാനത്തില്‍ ഒരുക്കിയിരിക്കുന്ന ടു ബെഡ് റൂം സ്യൂട്ടാണ് ഇവിടെയുള്ളത്. റെയ്ന്‍ ഫോറസ്റ്റിന്റെ മനോഹരമായ കാഴ്ചയും ഈ ഹോട്ടല്‍ സമ്മാനിക്കുന്നു.

4. സിലോ സ്റ്റേ

ന്യൂസിലാന്റിലെ ലിറ്റില്‍ റിവറിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ധാന്യങ്ങള്‍ സൂക്ഷിക്കുന്ന നിലവറയില്‍ താമസിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.

5. ദി റെഡ് കാബൂസ് മോട്ടല്‍

പെന്‍സില്‍വാനിയയിലെ റോങ്ക്സിലാണ് ദി റെഡ് കാബൂസ് മോട്ടല്‍. 1970ല്‍ ഈ സ്ഥാപനം ആരംഭിച്ചപ്പോള്‍ ഇതിന്റെ കബൂസ് യൂണിറ്റുകളും ചുവന്ന പെയിന്റിലായിരുന്നു. ഇപ്പോള്‍ എല്ലാ നിറവും എല്ലാതരം ട്രെയിന്‍ കാറുകളും ഉപയോഗിക്കുന്നുണ്ട്.

6. ഐസ് ഹോട്ടല്‍

സ്വീഡനിലെ ലാപ്പ്ലാന്‍ഡില്‍ ജുക്കാസ്ജാര്‍വി ഗ്രാമത്തിലാണ് ഈ ഐസ് ഹോട്ടല്‍. എല്ലാ വര്‍ഷവും ഈ ഐസ് ഹോട്ടല്‍ പുതുക്കി പണിയാറുണ്ട്. ഐസ് കൊണ്ട് നിര്‍മ്മിച്ച നല്ല സ്യൂട്ടുകളാണ് അതിഥികളെ ഇവിടെ കാത്തിരിക്കുന്നത്.

7. പലാസിയോ ഡി സാല്‍

‘സാള്‍ട്ട് പാലസ്’ ഹോട്ടല്‍ എന്നാണ് പലാസിയോ ഡി സാലിന്റെ മറ്റൊരു പേര്. ഈ കെട്ടിടവും ഇവിടുത്തെ ഫര്‍ണിച്ചറുകളുമൊക്കെ ഉപ്പു കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബൊളിവിയയിലെ ഉപ്പ് പാടത്തിലാണ് ഈ ഹോട്ടല്‍. ഇവിടുത്തെ റെസ്റ്റോറന്റിലെ ഏറ്റവും പ്രശസ്തമായ വിഭവമാണ് സാള്‍ട്ട് ചിക്കന്‍.

8. ലാ ബെലഡെ ഡെസ് നോമെസ്

ബെല്‍ജിയത്തിലെ ഹെയ്ഡിലാണ് ലാ ബെലഡെ ഡെസ് നോമെസ് . ”ട്രോജന്‍ ഹോഴ്സ് സ്യൂട്ടും”, നാടോടി കഥകളെ അനുസ്മരിപ്പിക്കുന്ന മുറികളുമാണ് ഇവിടെയുള്ളത്.

9. നോ മാന്‍സ് ഫോര്‍ട്ട്

നോ മാന്‍സ് ഫോര്‍ട്ട് അഥവ നോ മാന്‍സ് ഫോര്‍ട്ട് ഒരു ചരിത്രപരമായ കടല്‍ കോട്ട ഹോട്ടലാക്കി മാറ്റിയതാണ്. 19-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ ഹോട്ടല്‍ ഇംഗ്ലണ്ടിലെ പോര്‍ട്ട്സ് മൗത്തില്‍ സോളെന്റ് സ്ട്രെയിറ്റിലാണ് സ്ഥിതി ചെയ്യുന്നത്.



10. ദി ഹോബിറ്റ് മോട്ടല്‍

ന്യൂസിലന്‍ഡ് വൂഡ്ലിന്‍ പാര്‍ക്കിലാണ് ഹോബിറ്റ് മോട്ടല്‍ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ജെ.ആര്‍.ആര്‍ ടോല്‍ക്കിന്‍സിന്‍റെ ബുക്കിലെ ഹോബിറ്റുകളെ അനുസ്മരിക്കുന്നതു പോലെയാണ് മോട്ടലിന്‍റെ നിര്‍മ്മാണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍