യാത്ര

ഇന്ത്യയില്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം ഗോവ തന്നെ: ഗൂഗിള്‍ റിപ്പോര്‍ട്ട്

Print Friendly, PDF & Email

ഗോവ ഇന്‍ ദ റൈന്‍സ് അടക്കം വിവിധ പാക്കേജുകള്‍ ടൂറിസ്റ്റുകള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

A A A

Print Friendly, PDF & Email

ഇന്ത്യയില്‍ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലം ഗോവ തന്നെയാണെന്ന് ഗൂഗിള്‍ റിപ്പോര്‍ട്ട്. 2017ല്‍ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി ടൂറിസ്റ്റുകള്‍ ഏറ്റവും കൂടുതലായി തിരഞ്ഞെടുത്തത് ഗോവയെ ആണ്. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള ഗൂഗില്‍ ട്രെന്‍ഡ്‌സ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു കാര്യം വ്യക്തമായത്. ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കും വിദേശ ടൂറിസ്റ്റുകള്‍ക്കും ഏറ്റവും പ്രിയപ്പെട്ട സ്ഥലം ഗോവ തന്നെ. ആന്‍ഡമാന്‍ നിക്കോബാറാണ് ജനപ്രീതിയില്‍ ഇത്തവണ ഏറെ മുന്നോട്ട് പോയിരിക്കുന്ന വിനോദ സഞ്ചാര കേന്ദ്രം. മണാലി, ഷിംല, ഊട്ടി എന്നിവ ടൂറിസ്റ്റുകളുടെ ടോപ് ടെന്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ അമേരിക്കയാണ് ടൂറിസ്റ്റുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യം. യുഎസ് കഴിഞ്ഞാല്‍ യുഎഇ, തായ്‌ലാന്‍ഡ്, നേപ്പാള്‍, ഇന്‍ഡോനേഷ്യ, ഭൂട്ടാന്‍ എന്നിവ വരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഗോവ കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുമെന്നും ടൂറിസം മന്ത്രി മനോഹര്‍ അസ്ഗാവങ്കര്‍ പറഞ്ഞു. ഗോവയിലെ ബീച്ചുകളും പ്രകൃതിഭംഗിയും ആസ്വദിക്കാന്‍ പ്രായഭേദമന്യേ നിരവധി സഞ്ചാരികള്‍ എത്തുന്നു. ഗോവ ഇന്‍ ദ റൈന്‍സ് അടക്കം വിവിധ പാക്കേജുകള്‍ ടൂറിസ്റ്റുകള്‍ക്കായി ഒരുക്കിയിട്ടുണ്ട്. മെട്രോ ഇതര നഗരങ്ങളില്‍ നിന്നാണ് കൂടുതല്‍ ആഭ്യന്തര ടൂറിസ്റ്റുകളും എത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍