യാത്ര

‘മഴ നനയാം.. മല കയറാം..’; മണ്‍സൂണ്‍ മഴ ക്യാമ്പും ട്രെക്കിംഗും

Print Friendly, PDF & Email

‘മഴ നനഞ്ഞ് കൊണ്ട് ഒരു യാത്ര പോകാം.. വെറും യാത്രയല്ല.. ഒരു മലകയറ്റം തന്നെ’

A A A

Print Friendly, PDF & Email

മനസ്സില്‍ ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിക്കുന്ന സുന്ദരനിമിഷങ്ങളാണ് ഓരോ മഴക്കാലവും. ശരീരമാകെ നനവും കുളിരും പടര്‍ത്തുന്ന ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ടുപോകുന്ന ഓരോ മഴയ്ക്കും എന്തൊക്കെയോ പറയാനുണ്ടാവും.. മഴയെ അറിയാന്‍.. ആസ്വദിക്കാന്‍.. നനയാന്‍.. അനുഭവിക്കാന്‍.. മഴ നനഞ്ഞ് കൊണ്ട് ഒരു യാത്ര പോകാം.. വെറും യാത്രയല്ല.. ഒരു മലകയറ്റം തന്നെ..സ്വപ്നസുന്ദരമായ, പച്ചമണക്കുന്ന കാടകങ്ങളിലേക്ക്..

ഇത്തവണ സഞ്ചാരി കോഴിക്കോട് പരുന്തുമലയിലേക്കാണ് മഴ യാത്ര (ജൂലൈ 15, 16) സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 15-ന് വൈകിട്ട് അരീക്കോട് ഭാഗത്തെ പരുന്തുമലയുടെ താഴ്വാരമായ ഓടക്കയത്തു ക്യാമ്പും പിറ്റേദിവസം പരുന്തുമല ട്രെക്കും അടങ്ങിയതാണ് മഴ നടത്ത യാത്ര. 40 യാത്രികര്‍ക്ക് മാത്രം അവസരമുള്ള മഴയാത്രയുടെ രജിസ്‌ട്രേഷന്‍ ഫീസ് 350 രൂപയാണ്.

മഴയാത്രകുറിച്ചുള്ള വിവരങ്ങളുടെ അന്വേഷണത്തിന്-
സനൂപ്- 9447344635, പ്രവീണ്‍- 8891000930

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍