യാത്ര

കൊച്ചിയെ ഒരു ക്രൂയിസ് ഹബ്ബാക്കി മാറ്റാന്‍ തുറമുഖ ട്രസ്റ്റ്

Print Friendly, PDF & Email

കൊച്ചിയെ ഒരു ക്രൂയിസ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര ക്രൂയിസ് ഉച്ചകോടിയും പ്രദര്‍ശനവും നടത്താനുള്ള പദ്ധതിയുമുണ്ട്

A A A

Print Friendly, PDF & Email

വിദേശ ടൂറിസ്റ്റ് കപ്പലുകളെ ആകര്‍ഷിക്കാനുള്ള പദ്ധതികളുമായി കൊച്ചി. കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്കും ഗുണകരമാകുന്ന പദ്ധതിയായിരിക്കുമിത്. ചരക്കുകപ്പലുകളെ കൂടാതെ ഇപ്പോള്‍ തന്നെ പല പ്രമുഖ വിദേശ ക്രൂയിസ് കമ്പനികളുടെ ആഡംബര കപ്പലുകളും ടൂറിസ്റ്റ് കപ്പലുകളും കൊച്ചി സന്ദര്‍ശിക്കാറുണ്ട്. ലക്ഷദ്വീപ് യാത്രാക്കപ്പലുകളുടെ സര്‍വീസും കൊച്ചി തുറമുഖത്തുണ്ട്.

ഇപ്പോള്‍ പുതിയൊരു പാക്കേജുമായി എത്തിയിരിക്കുകയാണ് വിദേശ കമ്പനിയായ കോസ്റ്റാ ക്രൂയിസ്. കൊച്ചിയില്‍ നിന്ന് മാലിദ്വീപിലേക്ക് മൂന്നു രാത്രികളും മുംബൈലേക്ക് നാല് രാത്രികളുമുള്ള പാക്കേജാണ് കോസ്റ്റാ ക്രൂയിസ് അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചി തുറമുഖത്ത് നിലവിലുള്ള ക്രൂയിസ് ടെര്‍മിനലില്‍ വര്‍ഷം ശരാശരി 40 ഉല്ലാസക്കപ്പലുകള്‍ മാത്രമാണ് എത്താറുള്ളത്.

ഇത് 200 എണ്ണമെങ്കിലുമാക്കാനുള്ള പദ്ധതിയാണ് തുറമുഖ ട്രസ്റ്റ് ആവിഷ്‌കരിക്കുന്നത്. അതിനായി ഉല്ലാസക്കപ്പല്‍ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി കൊച്ചി തുറമുഖത്തിന് ഗുണകരമാക്കാനാണ് ശ്രമം.

പ്രമുഖ ക്രൂയിസ് കമ്പനികളെ കൊച്ചിയിലേക്ക് ആകര്‍ഷിച്ച് കൊച്ചിയെ ഒരു ക്രൂയിസ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര ക്രൂയിസ് ഉച്ചകോടിയും പ്രദര്‍ശനവും നടത്താനുള്ള പദ്ധതിയുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍