സിനിമ

മമ്മൂട്ടി അനങ്ങിയില്ല, പിന്നെയാ അല്ലു അര്‍ജ്ജുന്‍

Print Friendly, PDF & Email

തന്നെ വിമര്‍ശിച്ചതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിക്ക് നേരെ ആരാധകര്‍ നടത്തുന്ന ആഭാസം കണ്ടില്ലെന്ന് നടിക്കുകയാണ് സൂപ്പര്‍ താരങ്ങള്‍

A A A

Print Friendly, PDF & Email

ചലച്ചിത്ര നിരൂപകയും ഗവേഷകയുമായ അപര്‍ണ പ്രശാന്തിയ്ക്ക് നേരെ അല്ലു അര്‍ജ്ജുന്‍ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളുടെ സൈബര്‍ ആക്രമണം തുടരുകയാണ്. ആക്രമണം രൂക്ഷമായതോടെ അപര്‍ണ സൈബര്‍ സെല്ലിന് പരാതി നല്‍കിയിരിക്കുകയാണ്. അല്ലു അര്‍ജുന്റെ പുതിയ ചിത്രമായ എന്റെ പേര് സൂര്യ, എന്റെ വീട് ഇന്ത്യ എന്ന ചിത്രത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചതിന്റെ പേരിലാണ് അപര്‍ണയ്‌ക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്.

കസിനൊപ്പം ഉള്ള സെല്‍ഫി പോസ്റ്റ് ചെയ്ത് കൊണ്ട് ‘അല്ലു അര്‍ജ്ജുന്റെ ഡബ്ബിങ്ങ് പടം കണ്ട് തലവേദന സഹിക്കാന്‍ വയ്യാതെ ഓടിപ്പോവാന്‍ നോക്കുമ്പോ മഴയത്ത് തിയേറ്ററില്‍ പോസ്റ്റാകുന്നതിലും വലിയ ദ്രാവിഡുണ്ടോ’ എന്നാണ് അപര്‍ണ്ണ എഴുതിയത്. ഇതിന് പിന്നാലെ പോസ്റ്റിന് താഴെയും ഇന്‍ബോക്‌സിലും ബലാത്സംഗ ഭീഷണികളും സ്ത്രീത്വത്തെ അവഹേളിക്കുന്ന വിധത്തിലുള്ളതുള്‍പ്പെടെയുള്ള അസഭ്യവര്‍ഷവും ആരംഭിച്ചു. കൂട്ടമായ റിപ്പോര്‍ട്ടിംഗിലൂടെ അപര്‍ണയുടെ ഫേസ്ബുക്ക് പേജ് പൂട്ടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അല്ലു അര്‍ജ്ജുന്‍ ആരാധകര്‍. ഈ വിഷയത്തെക്കുറിച്ച് അല്ലു അര്‍ജ്ജുനും അദ്ദേഹത്തിന്റെ പിആര്‍ഒയും അറിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ പ്രതികരിക്കാന്‍ തയ്യാറല്ലെന്നുമാണ് അറിയുന്നത്. അതായത് തന്നെ വിമര്‍ശിച്ചതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിക്ക് നേരെ തന്റെ ആരാധകര്‍ നടത്തുന്ന ആഭാസം കണ്ടില്ലെന്ന് നടിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം എന്ന് ചുരുക്കം.

എന്തിന് അല്ലു അര്‍ജ്ജുനനെ പറയുന്നു. നടി പാര്‍വതിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പുക കെട്ടടങ്ങിയിട്ട് അധികകാലമായില്ല. കഴിഞ്ഞ ഫിലിം ഫെസ്റ്റിവലിനിടയില്‍ നടന്ന ഒരു സംവാദത്തില്‍ മമ്മൂട്ടിയുടെ കസബ എന്ന ചിത്രം തനിക്ക് ഇഷ്ടമല്ലെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് ഈ ചിത്രമെന്നും അഭിപ്രായപ്പെട്ടതാണ് പാര്‍വതി ചെയ്ത വലിയ അപരാധം. ഇതിന് പിന്നാലെ മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം പാര്‍വതിക്കെതിരെ തിരിഞ്ഞു. സിനിമ പ്രവര്‍ത്തകര്‍ പോലും പാര്‍വതിയെ തെറിവിളിച്ച് രംഗത്തെത്തി. ‘മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ ഇവളാരാണ്’ എന്ന വിധത്തിലായിരുന്നു പലരുടെയും ചോദ്യങ്ങള്‍. ഇവിടെയും പാര്‍വതിയുടെ സ്ത്രീത്വത്തെ അവഹേളിക്കുന്ന വിധത്തിലുള്ള വാക്കുകള്‍ പ്രയോഗിക്കപ്പെട്ടു. പാര്‍വതിയെ പരസ്യമായി ബലാത്സംഗം ചെയ്യുമെന്നായിരുന്നു ചിലരുടെ ഭീഷണി. ഫെമിനിച്ചി എന്ന പ്രയോഗം തന്നെയുണ്ടാകുകയും സ്ത്രീസമത്വ വാദികളെ പരസ്യമായി തന്നെ സോഷ്യല്‍ മീഡിയകളില്‍ അപമാനിക്കുന്ന പല പ്രയോഗങ്ങളുമുണ്ടാകുകയും ചെയ്തു. വലിയ പൊട്ടും മൂക്കുത്തിയും വലിയ ഫ്രേമുള്ള കണ്ണടയും മാത്രമാണ് സ്ത്രീസമത്വ വാദികളുടെ ലക്ഷണങ്ങള്‍ എന്ന വിധത്തിലുള്ള ചിത്രീകരണങ്ങളുമുണ്ടായി. അതിനിടെയിലാണ് തന്നെ അവഹേളിച്ച സംവിധായകന്‍ ജൂഡ് ആന്റണിയോട് പാര്‍വതി ഒഎംകെവി എന്ന് മറുപടി പറഞ്ഞത് വിവാദമായത്. അതിന് ശേഷമെന്തായാലും ജൂഡ് ആന്റണിയെ ആരും കണ്ടിട്ടില്ല. പാര്‍വതി പറഞ്ഞത് അനുസരിച്ചെന്ന് തോന്നുന്നു.

തന്റെ സഹപ്രവര്‍ത്തകയും വളരെ ജൂനിയറുമായ ഒരു പെണ്‍കുട്ടി തന്നെ വിമര്‍ശിച്ചതിന്റെ പേരില്‍ ഈ വിധത്തില്‍ അപമാനിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ആക്രമിക്കപ്പെടുകയുമെല്ലാം ചെയ്യുമ്പോഴും മമ്മൂട്ടി നിശബ്ദനായിരുന്നു. താനൊന്നുമറിഞ്ഞില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ഭാവം. ഇതിനിടെയില്‍ നടന്‍ സിദ്ധിക് ഈ വിഷയത്തില്‍ മമ്മൂട്ടിയുടെ വക്കാലത്തുമായി വന്നു. പിള്ളാരല്ലേ കാര്യമാക്കേണ്ടതില്ലെന്നാണ് മമ്മൂട്ടി പാര്‍വതിയുടെ അഭിപ്രായത്തെക്കുറിച്ച് പ്രതികരിച്ചതെന്നാണ് സിദ്ധിഖ് പറഞ്ഞത്. പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണം സോഷ്യല്‍ മീഡിയയും പിന്നിട്ട് മുഖ്യധാര മാധ്യമങ്ങളിലും ചര്‍ച്ച ചെയ്യാനാരംഭിച്ചതോടെയാണ് ഒടുവില്‍ മമ്മൂട്ടി രംഗത്തെത്തിയത്. അതും വിവാദം രൂക്ഷമായി പാര്‍വതിയെ ഇനി ആരും ഒന്നും പറയാനില്ല എന്ന അവസ്ഥയിലെത്തിയപ്പോള്‍. ‘തനിക്ക് വേണ്ടി അഭിപ്രായം പറയാന്‍ താന്‍ ആരെയും നിയോഗിച്ചിട്ടില്ല’ എന്ന് മാത്രമാണ് എവിടെയും തൊട്ടുംതൊടാതെയും അദ്ദേഹം പറഞ്ഞത്. സൈബര്‍ ആക്രമണത്തെക്കുറിച്ച് പാര്‍വതി തന്നെ നേരത്തെ അറിയിച്ചിരുന്നെന്നും കാര്യമാക്കേണ്ടതില്ലെന്ന് താന്‍ ആശ്വസിപ്പിച്ചുവെന്നും മമ്മൂട്ടി അന്ന് വ്യക്തമാക്കി. തന്റെ ഫാന്‍സ് ആരെയെങ്കിലും അധിക്ഷേപിക്കുന്നത് താന്‍ അംഗീകരിക്കില്ലെന്ന് മമ്മൂട്ടി അന്ന് വ്യക്തമാക്കിയിരുന്നു. എന്നാലും ഇതൊന്നും കാര്യമാക്കേണ്ട എന്ന് പറഞ്ഞാല്‍ അവര്‍ പറഞ്ഞിട്ട് പോയ്‌ക്കോട്ടെ പ്രതികരിക്കാന്‍ നില്‍ക്കേണ്ട എന്ന് തന്നെയാണ് അര്‍ത്ഥം.

ഏതായാലും മമ്മൂട്ടിയെ പോലെ ഇന്‍ഡസ്ട്രിയിലെ ഏറ്റവും മാന്യനും പക്വമതിയുമായ ഒരു നടന്‍ തന്റെ പേരില്‍ ചിലര്‍ ഒരു പെണ്‍കുട്ടിയെ പരസ്യമായി ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ പ്രതികരിച്ചത് കാര്യമാക്കേണ്ടെന്നാണ്‌. അപ്പോള്‍ അല്ലു അര്‍ജ്ജുനനെ പോലെ അദ്ദേഹത്തിന് നേരിട്ട് അറിയുക പോലുമില്ലാത്ത ഒരു പെണ്‍കുട്ടിക്ക് വേണ്ടിയുണ്ടാകുന്ന പ്രതികരണം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

സൈബര്‍ റേപ്പിസ്റ്റുകളെ നെവര്‍ മൈന്‍ഡ്; കൊള്ളാം മമ്മൂട്ടി താങ്കളുടെ ഉപദേശം

അല്ലു അര്‍ജുനെ തൊട്ടാല്‍ ഫാന്‍സ് ബലാത്സംഗം ചെയ്യും കൊല്ലും; ചലച്ചിത്ര നിരൂപക അപര്‍ണയ്ക്ക് സൈബര്‍ ഭീഷണി

കാസ്റ്റിംഗ് കൗച്ച്; ശ്രീ റെഡ്ഡിയുടെ പുതിയ വെളിപ്പെടുത്തല്‍ ഏതു യുവതാരത്തെ കുറിച്ചെന്ന ചര്‍ച്ചയില്‍ സോഷ്യല്‍ മീഡിയ

നളിനി ജമീല പറഞ്ഞ അതേ ‘സെക്‌സ് കള്ളന്മാര്‍’ റിമയെ തേടി വന്നിരിക്കുന്നു

ഭാവനയ്ക്ക് ആളുമാറി പൊങ്കാല: പിന്നില്‍ സിപിഎമ്മായി വേഷം മാറിയ സംഘപരിവാറുകാര്‍

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Me:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍