സിനിമാ വാര്‍ത്തകള്‍

രജനീകാന്ത് ആള്‍ക്കൂട്ടത്തിന്റെ നേതാവെന്ന് ധനൂഷ്

Print Friendly

തമിഴ് രാഷ്ട്രീയത്തില്‍ ധനൂഷ് എത്തുമെന്ന അഭ്യൂഹം കുറച്ചുനാളായി ശക്തമാണ്

A A A

Print Friendly

ആള്‍ക്കൂട്ടത്തിന്റെ നേതാവാണ് രജനീകാന്തെന്നും അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങിയാല്‍ വളരെ നല്ലതാണെന്നും മരുമകനും നടനുമായ ധനൂഷ്. രജനിയുടെ അടുത്ത നീക്കത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും ധനൂഷ് വ്യക്തമാക്കി.

തമിഴ് രാഷ്ട്രീയത്തില്‍ ധനൂഷ് എത്തുമെന്ന അഭ്യൂഹം കുറച്ചുനാളായി ശക്തമാണ്. ജനങ്ങളുടെ വിവിധ പ്രശ്‌നങ്ങളില്‍ രജനികാന്ത് ഇടപെടുന്നുണ്ട്. പുതിയ പാര്‍ട്ടി രൂപീകരിക്കുമോ, അതോ ബിജെപിയില്‍ ചേരുമോയെന്ന സംശയത്തിലാണ് രാഷ്ട്രീയ ലോകം. അതിനിടയിലാണ് ധനൂഷ് രജനീകാന്തിന് പിന്തുണയുമായി രംഗത്തെത്തിയത്. നേരത്തെ ബിജെപി നേതാവ് പൂനം മഹാജന്‍ രജനീകാന്തിനെ സന്ദര്‍ശിച്ചതോടെയാണ് രജനീകാന്ത് ബിജെപിയില്‍ ചേരാന്‍ പോകുന്നുവെന്ന സംശയം ശക്തമായത്.

ഇതിനിടെ നദീസംയോജനത്തിനായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഒരു കോടി രൂപ സംഭാവന നല്‍കി രജനി തന്റെ രാഷ്ട്രീയ പ്രവേശനം വ്യക്തമാക്കിയിരുന്നു. അദ്ദേഹം തന്റെ ജന്മദിനത്തില്‍ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതിനിടെയാണ് കര്‍ഷകര്‍ക്ക് സംഭാവന നല്‍കിയത്. ഇത് ബിജെപിയുമായി കൈകോര്‍ക്കുന്നുവെന്ന അഭ്യൂഹങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്തു. സമയമാകുമ്പോള്‍ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നാണ് ഇതേക്കുറിച്ച് ഇന്നുവരെ അദ്ദേഹം നേരിട്ട് നടത്തിയ പ്രഖ്യാപനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാർത്തകൾ