ട്രെന്‍ഡിങ്ങ്

പ്രതിഷേധിക്കാന്‍ കറുപ്പ്; ഇതു സിപിഎമ്മിന്റെ വംശീയത; സോഷ്യല്‍ മീഡിയ പ്രതിഷേധത്തെ പരിഹസിച്ച് ബല്‍റാം

Print Friendly, PDF & Email

കമ്യണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവര്‍ണബോധമാണ് ഇത്

A A A

Print Friendly, PDF & Email

എകെജിയെ ബാലപീഡകനെന്ന് ആക്ഷേപിച്ച് ഫെയ്‌സ്ബുക്കില്‍ കമന്റ് ചെയ്ത വി ടി ബല്‍റാമിനെതിരേ പൊതുസമൂഹത്തില്‍ നിന്നുതന്നെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എംഎല്‍എയ്ക്കു നേരെ അക്രമണം നടത്തുന്നതുവരെയെത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായി ശനിയാഴ്ച സോഷ്യല്‍ മീഡിയ കറുപ്പ് അണിയുമെന്ന പ്രഖ്യാപനവും ഉണ്ടായിട്ടുണ്ട്.

എന്നാല്‍ തനിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കറുപ്പ് അണിയല്‍ പ്രതിഷേധത്തെ പരിഹസിച്ച് രംഗത്തു വന്നിരിക്കുകയാണ് വി ടി ബല്‍റാം. പ്രതിഷേധിക്കാന്‍ കറുപ്പ് നിറം തന്നെ തെരഞ്ഞെടുത്തതിലൂടെ സിപിഎം വംശീയത പറയുകയാണെന്നും കമ്യണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവര്‍ണബോധമാണ് ഇതെന്നും ബല്‍റാം പരിഹാസരൂപേണ വിമര്‍ശനം ഉന്നയിക്കുന്നു. സോഷ്യല്‍ മീഡിയയിലെ വംശീയവാദികള്‍ക്ക് ലാല്‍സലാം പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയ എഗയ്ന്‍സ്റ്റ് റേസിസം എന്നൊരു ഹാഷ് ടാഗും എംഎല്‍എ ഇട്ടിട്ടുണ്ട്.

ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

നാളെ സോഷ്യല്‍ മീഡിയ കറുപ്പണിയുമത്രേ!
കൊള്ളാം. കറുപ്പ് നിറത്തെത്തന്നെ ഇതിനുവേണ്ടി കൃത്യമായി തെരഞ്ഞെടുത്തത് ശുദ്ധ വംശീയതയാണ്. കമ്മ്യൂണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവര്‍ണ്ണബോധമാണ്.

സോഷ്യല്‍ മീഡിയയിലെ വംശീയവാദികള്‍ക്ക് ലാല്‍സലാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാർത്തകൾ