എഡിറ്റര്‍

ജനകീയ വോട്ടില്‍ ഹിലരി മുന്നിലെത്താന്‍ കാരണം നിയമവിരുദ്ധ വോട്ടെന്ന് ട്രംപ്

A A A

Print Friendly, PDF & Email

അഴിമുഖം പ്രതിനിധി

ദശലക്ഷക്കണക്കിന് ആളുകള്‍ നിയമവിരുദ്ധമായി വോട്ട് ചെയ്തതിനാലാണ്’ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലാരി ക്ലിന്റണ് ജനകീയ വോട്ടുകളില്‍ ഭൂരിപക്ഷം ലഭിച്ചതെന്ന ഞെട്ടിക്കുന്ന പ്രസ്താവനയുമായി യുഎസിന്റെ നിയുക്ത പ്രസിഡന്റ്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച രംഗത്തെത്തി. ഗൂഢാലോചന സിദ്ധാന്തങ്ങളാല്‍ മുഖരിതമായ തിരഞ്ഞെടുപ്പ് തനിക്കെതിരെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ ആക്ഷേപവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ ട്വിറ്ററിലാണ് അദ്ദേഹം പുതിയ ആരോപണം ഉന്നയിച്ചത്.
 
യാഥാസ്ഥിതിക വെബ്‌സൈറ്റായ ഇന്‍ഫോവാര്‍സിനെ കൂട്ടുപിടിച്ചാണ് ട്രംപ് പുതിയ വാദം ഉന്നയിച്ചിരിക്കുന്നത്. വെബ്‌സൈറ്റില്‍ വന്ന ലേഖനത്തില്‍ ‘യുഎസ് തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തപ്പെട്ട ജനകീയ വോട്ടുകളില്‍ മൂന്ന് മില്യണ്‍ അനധികൃത വിദേശക്കുടിയേറ്റക്കാരുടെതാണ്,’ എന്ന് ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും ഫലം പൂര്‍ണമായും അംഗീകരിക്കാന്‍ ട്രംപ് തയ്യാറില്ല എന്നാണ് പുതിയ ആരോപണങ്ങള്‍ വ്യക്തമാക്കുന്നത്.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/iGDm0w

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍