സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് പ്രസംഗ വേദിയില്‍നിന്ന് ട്രംപിനെ മാറ്റി

A A A

Print Friendly, PDF & Email

അഴിമുഖം പ്രതിനിധി

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് പ്രസംഗ വേദിയില്‍നിന്നു മാറ്റി. തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്ന ട്രംപിനു നേരെ അജ്ഞാതനായ യുവാവ് പ്രകോപനം സൃഷ്ടിച്ചു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രസംഗ വേദിയില്‍നിന്ന് ട്രംപിനെ മാറ്റുകയായിരുന്നു.

പ്രസംഗ വേദിയില്‍നിന്നു മാറിയെങ്കിലും അല്‍പ സമയത്തിനുശേഷം ട്രംപ് വേദിയില്‍ തിരിച്ചെത്തി. നെവാഡയിലെ പ്രചാരണ റാലിയിലായിരുന്നു സംഭവം. ട്രംപിന്റെ പ്രസംഗത്തിനിടയില്‍ ജനക്കൂട്ടത്തില്‍ നിന്ന ഒരു യുവാവ് സംഘര്‍ഷമുണ്ടാക്കി. അതോടെ രഹസ്യവിഭാഗം ഉദ്യോഗസ്ഥര്‍ ട്രംപിന്റെ പ്രസംഗം നിര്‍ത്തിക്കുകയും അദ്ദേഹത്തെ അവിടെ നിന്ന് മാറ്റുകയുമായിരുന്നു.

മറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ കീഴടക്കിയശേഷം വേദിയില്‍നിന്ന് പുറത്താക്കി. ട്രംപിന്റെ ഇനിയുള്ള പ്രചാരണങ്ങള്‍ ഡെമോക്രാറ്റിക് ശക്തികേന്ദ്രങ്ങളായ പെന്‍സില്‍വാനിയ, മിഷിഗണ്‍, മിനസോട്ട എന്നിവടങ്ങളിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍