എണ്ണ വിലയിലെ ഇടിവ് തുടരുന്നു; യുഎയില്‍ തൊഴില്‍ സുരക്ഷയെ കുറിച്ച് ആശങ്ക പെരുകുന്നു

A A A

Print Friendly

എണ്ണ വിലയിടിവ് തുടരുന്നതും റിയല്‍ എസ്റ്റേറ്റ് രംഗത്തിന്റെ വളര്‍ച്ച മുരടിക്കുന്നതും മൂലം യുഎഇ താമസക്കാര്‍ക്കിടയില്‍ തൊഴില്‍ സുരക്ഷയെ കുറിച്ച് ആശങ്ക വര്‍ദ്ധിക്കുന്നതായി ഒരു സര്‍വെ ഫലം വെളിപ്പെടുത്തുന്നു. വരുന്ന 12 മാസത്തില്‍ തൊഴില്‍രംഗത്തെ കുറിച്ച് യാതൊരു തരത്തിലുള്ള ശുഭപ്രതീക്ഷയും പുലര്‍ത്തുന്നില്ലെന്ന് സര്‍വെയില്‍ പങ്കെടുത്ത 30 ശതമാനം പേരും അഭിപ്രായപ്പെട്ടതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തില്‍ രണ്ട് പേരുടെയും ഏറ്റവും വലിയ ഭീതി തൊഴില്‍ നഷ്ടപ്പെടുന്നതിനെ കുറിച്ചാണ്.

‘തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയാണ് യുഎഇയിലുള്ളവരുടെ ഏറ്റവും വലിയ ആശങ്ക. കുടുംബത്തിന്റെ അവസ്ഥയെ കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്നതിനോടൊപ്പം സാമ്പത്തികരംഗത്തിന്റെ അവസ്ഥയെ കുറിച്ചും ഭീതിയാണുള്ളത്,’ എന്ന് സര്‍വെയില്‍ പങ്കെടുത്ത നീല്‍സണ്‍ അഭിപ്രായപ്പെടുന്നു.

ചില രംഗങ്ങളില്‍ മറ്റുള്ളവയെക്കാള്‍ തൊഴിലുകള്‍ നഷ്ടപ്പെടാനുള്ള സാധ്യത അധികമാണെന്ന് ഈ രംഗത്തെ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.  ലോകത്ത് എല്ലാ രാജ്യങ്ങളിലും എന്ന പോലെ യുഎഇയിലും തൊഴില്‍ നിരക്കുകള്‍ വര്‍ദ്ധിക്കുന്നുണ്ടെന്നും എന്നാല്‍ ചില മേഖലകളില്‍ തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ ഇത് വലിയ ആശങ്കയ്ക്ക് വക നല്‍കുന്നില്ലെന്നും ഏഓണ്‍ ഹെവിറ്റ് മനുഷ്യവിഭഗ ഉപദേശക കമ്പനിയിലെ അസോസിയേറ്റ് പാര്‍ട്ട്ണര്‍ രാജീവ് രാമനാഥന്‍ ചൂണ്ടിക്കാണിക്കുന്നു.

റസിഡന്‍ഷ്യല്‍ വാടകയുടേയും റിയല്‍ എസ്റ്റേറ്റ് വില്‍പനയുടെയും കാര്യത്തില്‍ യുഎഇ കമ്പോളം സര്‍വകാല ഇടിവാണ് കാണിക്കുന്നത്. അതേ സമയം തന്നെ എണ്ണ വിലകള്‍ ഓരോ വര്‍ഷവും താണുകൊണ്ടിരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ നാലുമാസത്തിലെ ഏറ്റവും കുറഞ്ഞ എണ്ണ വിലയാണ് കഴിഞ്ഞ തിങ്കളാഴ്ച രേഖപ്പെടുത്തിയത്.

എന്നാല്‍ രാജ്യത്ത് ഇപ്പോഴും വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് വ്യവസായ മേഖലയിലുള്ളവര്‍ പറയുന്നു. അല്‍ ഹബ്ദൂര്‍ ഗ്രൂപ്പ് എന്ന ദുബായ് ആസ്ഥാന കമ്പനി, ഒരു വന്‍കിട റിയല്‍ എസ്റ്റേറ്റ് വികസന പദ്ധതിക്കായി 3000 ജീവനക്കാരെ നിയമിക്കാന്‍ ഉദ്ദേശിക്കുന്നതായി അടുത്തിടെ വ്യക്തമാക്കിയിരുന്നു. വിവരസാങ്കേതികം, ടെലികമ്മ്യൂണിക്കേഷന്‍, ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതായും ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാർത്തകൾ