സിനിമാ വാര്‍ത്തകള്‍

ഇന്ത്യന്‍ ഗ്രാമങ്ങളിലെ കുട്ടികളെ കാണാതെ ജോര്‍ദ്ദാനിലേക്ക് പോയതെന്തിന്? പ്രിയങ്ക ചോപ്രയുടെ മറുപടി

Print Friendly, PDF & Email

എന്തുകൊണ്ടാണ് ഒരു കുട്ടിയുടെ പ്രശ്‌നം മറ്റൊരു കുട്ടിയുടേതിനേക്കാള്‍ പ്രാധാന്യം കുറഞ്ഞതാകുന്നു

A A A

Print Friendly, PDF & Email

ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ വേദിയില്‍ നിന്നും പ്രിയങ്ക ചോപ്ര നേരെ പോയത് ജോര്‍ദ്ദാനിലേക്കാണ്. സിറിയയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി യുനിസെഫിന്റെ ആഭിമുഖ്യത്തില്‍ സംഘടപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് സംഘടനയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ പ്രിയങ്ക ചോപ്ര ജോര്‍ദ്ദാനിലെത്തിയത്.

സോഷ്യല്‍ മീഡിയയിലൂടെ തന്റെ ജോര്‍ദ്ദാനിലെ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നിരന്തരം പുറത്തുവിടുകയും ചെയ്തു. എന്നാല്‍ ഈ ഫോട്ടോകള്‍ ട്രോളര്‍മാര്‍ക്ക് ഒരു ചാകരയാകുകയും ചെയ്തു. ‘കുട്ടികള്‍ക്ക് സഹായം വേണ്ട ഗ്രാമീണ ഇന്ത്യയില്‍ അല്ല’ എന്ന് പരിഹസിച്ചായിരുന്നു ട്രോളുകളെല്ലാം. ‘ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഭക്ഷണത്തിനായി കാത്തിരിക്കുന്ന പോഷകാഹാരക്കുറവുള്ള കുട്ടികളെയും സന്ദര്‍ശിക്കണം’ എന്നാണ് പ്രിയങ്കയുടെ ജോര്‍ദ്ദാനില്‍ നിന്നുള്ള ട്വീറ്റിന് മറുപടിയായി ഒരാള്‍ പറഞ്ഞത്.

അതേസമയം ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പ്രിയങ്കയ്ക്ക് കൃത്യമായ മറുപടിയുണ്ട്. ‘ഞാന്‍ പന്ത്രണ്ട് വര്‍ഷമായി യുനിഫെന്റെ ഭാഗമാണ്. ആ നിലയില്‍ തന്നെ ഇന്ത്യയില്‍ പലയിടങ്ങളിലും ഞാന്‍ സന്ദര്‍ശിച്ചു. നിങ്ങള്‍ എന്താണ് ചെയ്തിട്ടുള്ളത്. എന്തുകൊണ്ടാണ് ഒരു കുട്ടിയുടെ പ്രശ്‌നം മറ്റൊരു കുട്ടിയുടേതിനേക്കാള്‍ പ്രാധാന്യം കുറഞ്ഞതാകുന്നതെന്ന്’ പ്രിയങ്ക ചോദിക്കുന്നു.

2011ലെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് വലിയൊരു വിഭാഗം സിറിയന്‍ കുടുംബങ്ങളും കൊല്ലപ്പെടുകയോ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്തു. അക്കാലം മുതല്‍ ഈ ജനങ്ങള്‍ സിറിയയിലു ജോര്‍ദാന്‍ പോലുള്ള അയല്‍രാജ്യങ്ങളിലുമായി ചെറുത്തുനില്‍പ്പിനായി പോരാടുകയാണ്.

രണ്ട് മാസം മുമ്പ് സിംബാബ്‌വെ സന്ദര്‍ശിച്ച പ്രിയങ്ക ലൈംഗിക ചൂഷണത്തിന് ഇരകളായ കുട്ടികളുമായി സംസാരിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് പ്രിയങ്കയും അമ്മ മധു ചോപ്രയും മുംബൈയില്‍ നിന്നും ടൊറന്റോയിലേക്ക് പോയത്. അവിടുത്തെ ചലച്ചിത്രമേളയില്‍ പ്രിയങ്കയുടെ പഹുവാന എന്ന സിനിമ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന് നല്ല പ്രതികരണമാണ് അവിടെ നിന്നും ലഭിച്ചത്. ഫെസ്റ്റിവലില്‍ പ്രിയങ്ക ആദരിക്കപ്പെടുകയും ചെയ്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍