ഹിലരിയോ ട്രംപോ ?

A A A

Print Friendly, PDF & Email

അഴിമുഖം പ്രതിനിധി

യു.എസ് പ്രസിഡന്‌റ് തിരഞ്ഞെടുപ്പിന്‌റെ ഫലം വന്ന് തുടങ്ങിയിരിക്കുന്നു. നോര്‍ത്ത്ഹാംഷയറിലെ ഡിക്‌സ് വില്ലെ നോച്ചില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്‌റന് നാല് വോട്ടും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപിന് രണ്ട് വോട്ടുമാണ് ലഭിച്ചിരിക്കുന്നത്. ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയുടെ ഗാരി ജോസ ഒരു വോട്ട് നേടി.

അതേസമയം ഒടുവില്‍ ലഭിച്ച വിവര പ്രകാരം ന്യൂഹാംഷയറിലെ മറ്റ് രണ്ട് നഗരങ്ങളായ ഹാര്‍ട്‌സ് ലൊക്കേഷനിലും മില്‍സ്ഫീല്‍ഡിലും കൂടി നോക്കിയാല്‍ മൊത്തത്തില്‍ ട്രംപിന് 32 വോട്ട്. ഹിലരിക്ക് 25 എന്ന നിലയിലാണ്. ഹാര്‍ട്‌സ് ലൊക്കേഷനില്‍ ഹിലരി – 17, ട്രംപ് – 14 എന്ന നിലയിലാണ്. മില്‍സ്ഫീല്‍ഡില്‍ ട്രംപ് – 16, ഹിലരി – 4 എ നിലയിലും. എന്നാല്‍ ന്യൂഹാംഷയറിലെ മറ്റ് പലയിടങ്ങളിലും ഹിലരി മുന്നേറുന്നതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഇതൊന്നും തന്നെ ആരായിരിക്കും വിജയി എന്നതിലേയ്ക്ക് വിരല്‍ ചൂണ്ടുന്നില്ല. കൂടുതലും ഗ്രാമപ്രദേശങ്ങളിലെ ഫലങ്ങളാണ് ആദ്യഘട്ടത്തില്‍ പുറത്തുവന്നിരിക്കുന്നത്.

കാനഡ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണ് ഡിക്സ് വില്ലെ. 1960ലെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോണ്‍.എഫ്.കെന്നഡി വിജയിച്ചപ്പോഴും ഡിക്‌സ് വില്ലെയുടെ പിന്തുണ റിപ്പബ്ലിക്കന്‍ എതിരാളി റിച്ചാര്‍ഡ് നിക്സണായിരുന്നു. 2012ലെ തിരഞ്ഞെടുപ്പില്‍ ബറാക് ഒബാമയ്ക്കും മിറ്റ് റോംനിയ്ക്കും അഞ്ച് അഞ്ച് വീതം വോട്ടുകളാണ് ലഭിച്ചത്. 1968ന് ശേഷം 2008ലാണ് ഒബാമയിലൂടെ ആദ്യമായി ഒരു ഡെമോക്രാറ്റ് ഇവിടെ ജയിച്ചത്.      

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍