വായിച്ചോ‌

ബാര്‍ബര്‍ ഷോപ്പില്‍ കയറിയ ദൈവങ്ങള്‍ അഥവാ ദൈവത്തിന്റെ സ്വന്തം ബാര്‍ബര്‍ ഷോപ്പ്

Print Friendly, PDF & Email

ദൈവങ്ങളും ജെഎച്ച് സലൂണിലെത്തും എന്നാണ് പരസ്യം പറയുന്നത്.

A A A

Print Friendly, PDF & Email

ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയവരുണ്ടാകാം. പക്ഷെ ജാവേദ് ഹബീബിന്റെ ബ്യൂട്ടി സലൂണില്‍ വരുന്നവരൊക്കെ മുടി വെട്ടാനും ഷേവ് ചെയ്യാനും ഹെയര്‍ ഡ്രെസിംഗ് ചെയ്യാനും ഒക്കെ തന്നെയാണ് അവിടെയെത്തുന്നത്. മനുഷ്യന്മാര്‍ക്ക് മാത്രം മുടിവെട്ടലും ഹെയര്‍ ഡ്രെസിംഗും സ്റ്റൈലിംഗും ഒന്നുംപോരല്ലോ മനുഷ്യരൂപമുള്ള ദൈവങ്ങള്‍ക്കും ഇതൊക്കെ വേണ്ടിവരില്ലേ. അത്രയേ കൊല്‍ക്കത്തയിലെ അറിയപ്പെടുന്ന ബ്യൂട്ടീഷ്യനും ഹെയര്‍ ഡ്രസറുമായ ജാവേദ് ഹബീബും ഉദ്ദേശിച്ചുള്ളൂ. ജെഎച്ച് സലൂണ്‍ എന്ന തന്റെ ബ്യൂട്ടി പാര്‍ലറിന്റെ ഒരു പരസ്യം കൊടുത്തു. ദൈവങ്ങളും ജെഎച്ച് സലൂണിലെത്തും എന്നാണ് പരസ്യം പറയുന്നത്.

ഒരു മിക്‌സഡ് ബ്യൂട്ടി പാര്‍ലറാണ് ജാവേദ് ഹബീബിന്റേത്. പുരുഷന്മാരും സ്ത്രീകളും എത്തും. അതുകൊണ്ട് തന്നെ ദേവന്മാരേയും ദേവികളേയും ഹബീബ് അവിടെ കയറ്റിയിരുത്തി. കൊല്‍ക്കത്തയുടെയും ബംഗാളിന്റേയും സ്വന്തം കാളിയും കസേരയിലിരിപ്പുണ്ട്. ദുര്‍ഗാപൂജയ്ക്ക് മുന്നോടിയായി ഹബീബ് ഇതൊരു പരസ്യമാക്കി പത്രത്തില്‍ കൊടുത്തു. സംഗതി പുലിവാലായി. ഹിന്ദുദൈവങ്ങളെ അപമാനിച്ചു എന്നാണ് ആരോപണം. തുടര്‍ന്ന് ആരുടേയും മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് ട്വിറ്ററില്‍ ഹബീബ് ക്ഷമ ചോദിച്ചു. അതേസമയം ദുര്‍ഗാപൂജയുടെ സമയത്ത് കൊല്‍ക്കത്തയില്‍ കാളിയുടേയും ദുര്‍ഗയുടേയുമെല്ലാം വ്യത്യസ്തമായ ചിത്രീകരണങ്ങള്‍ നടത്താറുണ്ട്.

വായനയ്ക്ക്: https://goo.gl/VfBNHB 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍