പരസ്പരം കൊല്ലുന്ന ഹിംസയുടെ വ്യാപാരികളാണ് മുസ്ലീങ്ങള്‍ എന്നു വി എച്ച് പി നേതാവ് സുരേന്ദ്ര കുമാര്‍ ജെയിന്‍

A A A

Print Friendly

പരസ്പരം കൊല്ലുന്ന ഹിംസയുടെ വ്യാപാരികളാണ് മുസ്ലീങ്ങള്‍ എന്നു എച്ച് പി നേതാവ് സുരേന്ദ്ര കുമാര്‍ ജെയ്ന്‍. ‘ഹിന്ദു ജയ ഘോഷ്’ യോഗത്തില്‍ സംസാരിക്കവെ മുസ്ലീങ്ങളെ ‘പരസ്പരം കൊല്ലുന്ന ഹിംസയുടെ വ്യാപാരികള്‍’ എന്ന് വിശേഷിപ്പിച്ച സുരേന്ദ്ര കുമാര്‍ ജെയ്ന്‍ മുസ്ലീങ്ങള്‍ പ്രവാചകനായ മുഹമ്മദിന്റെ പാത വിട്ടു ശ്രീരാമന്‍റെ പാത പിന്തുടരണമെന്നും എന്നാലെ അവര്‍ക്ക് ഇന്ത്യയില്‍ തുടരാന്‍ കഴിയൂ എന്നും പറഞ്ഞു.  

ഒട്ടേറെ ഗ്രൂപ്പുകളുള്ള മുസ്ലീങ്ങള്‍ പരസ്പരം വെറുക്കുന്നവരാണെന്നും സുന്നികള്‍ ഷിയാക്കളെയും ഷിയാക്കള്‍ സുന്നികളെയും കൊല്ലുകയാണെന്നും ജെയിന്‍ പറഞ്ഞു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ അവര്‍ ഈ രാജ്യത്തെയും സമാധാനം തകര്‍ക്കുകയാണെന്നും സുരേന്ദ്ര ജെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

മുസ്ലീങ്ങള്‍ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുകയാണെങ്കില്‍ അവരെ സംരക്ഷിക്കാമെന്ന വാഗ്ദാനവും മുന്നോട്ട് വെക്കുന്നുണ്ട്  വി എച്ച് പി ജോയിന്റ് സെക്രട്ടറി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാർത്തകൾ