പോലീസുകാരുടെ അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം വേണം: വിജിലന്‍സ് ഡയറക്ടര്‍

A A A

Print Friendly, PDF & Email

അഴിമുഖം പ്രതിനിധി

പോലീസുകാരുടെ അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ പോലീസുകാരല്ലാത്തവരുടെ പ്രത്യേക സംഘം വേണമെന്നാണ് ജേക്കബ് തോമസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ മുതല്‍ താഴെത്തട്ടിലുള്ള പോലീസുകാര്‍ വരെയുള്ളവര്‍ക്കെതിരെയുള്ള പല അഴിമതി ആരോപണങ്ങളും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ മേലുദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പല വിജിലന്‍സ് ഉദ്യോഗസ്ഥരും തയാറാകുന്നില്ല.

ഈ സാഹചര്യത്തിലാണ് വിജിലന്‍സിനു കീഴില്‍ ഇതിനായി യൂണിറ്റ് ആരംഭിക്കണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെട്ടിരിക്കുന്നത്. വിജിലന്‍സിലേക്കു പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തി അവരെ സ്ഥിരമായി വിജിലന്‍സില്‍ നിലനിര്‍ത്തുകയോ മറ്റു വകുപ്പുകളില്‍ നിന്നു താല്‍പര്യമുള്ളവരെ കണ്ടെത്തി പരിശീലനം നല്‍കി ഈ യൂണിറ്റിലേക്കു റിക്രൂട്ട് ചെയ്യുകയോ വേണമെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞിരിക്കുന്നത്.

നിലവില്‍ പോലീസുകാര്‍ക്കെതിരായ കേസും പരാതിയുമെല്ലാം പോലീസ് തന്നെ അന്വേഷിക്കുന്ന രീതിയാണുള്ളത്. പോലീസുകാരല്ലാത്തവരെ ഉള്‍പ്പെടുത്തി യൂണിറ്റ് രൂപീകരിച്ചാല്‍ പോലീസുകാര്‍ക്കെതിരായ കേസുകള്‍ സത്യസന്ധമായും സമ്മര്‍ദമില്ലാതെയും അന്വേഷിക്കപ്പെടുമെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ കരുതുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍