വൈറല്‍

പശു സംരക്ഷണത്തിന്റെ പേരിലുള്ള ക്രൂരത (വീഡിയോ)

Print Friendly, PDF & Email

മധ്യപ്രദേശിലെ ഉജ്ജയിനിലാണ് പുതിയ സംഭവം

A A A

Print Friendly, PDF & Email

പശുസംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ നടത്തുന്ന ക്രൂരമര്‍ദ്ദനത്തിനു തെളിവായി വീണ്ടും വീഡിയോ ദൃശ്യങ്ങള്‍. മധ്യപ്രദേശിലെ ഉജ്ജയിനില്‍ പത്തോളം ചേര്‍ന്ന് ഒരു യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്തു വന്നത്. പശു സംരക്ഷകര്‍ എന്നവകാശപ്പെടുന്നവരാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതെന്ന് വീഡിയോ പുറത്തുവിട്ട വാര്‍ത്താ ഏജന്‍സി എഎന്‍ഐ വ്യക്തമാക്കി. നാലു പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിരവധി പേര്‍ പശുവിന്റെ പേരില്‍ കൊല്ലപ്പെട്ടിരുന്നു. ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവം പിന്നീട് ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കുന്നുണ്ട്. രാജസ്ഥാനില്‍ നിന്ന് പശുവിനെ വാങ്ങി വരുന്ന വഴി ക്ഷീരകര്‍ഷകനായ പെഹ്‌ലു ഖാനെയാണ് പശു സംരക്ഷകര്‍ ഒടുവില്‍ കൊലപ്പെടുത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍