വൈറല്‍

ഇങ്ങനെയും പോലീസുകാരുണ്ട്; ഡല്‍ഹിയില്‍ നിന്നുള്ള ഈ കാഴ്ച കണ്ടു നോക്കൂ- വീഡിയോ

Print Friendly

കൊടും മഴയത്ത് യാത്രക്കാരെ സഹായിക്കുന്ന ട്രാഫിക് പോലീസുകാരന്റെ വീഡിയോ വൈറലാകുന്നു

A A A

Print Friendly

കുറച്ചു ദിവസമായി ഡല്‍ഹിയില്‍ കനത്ത മഴയാണ്. റോഡുകളില്‍ ചെറുതായി വെള്ളം കയറുന്നതോടെ ട്രാഫിക് ബ്ലോക്ക് നിത്യ സംഭവം. ഈ സമയത്ത് ഏറ്റവും കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്ന ഒരു വിഭാഗമാണ് ട്രാഫിക് പോലീസുകാര്‍. രാജ്യത്തെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള നഗരം. ചൂടുകാലമായാലും മഴക്കാലമായാലും ഈ പോലീസുകാര്‍ നിരത്തിലുണ്ടാവും. ഡല്‍ഹിയിലെ പശ്ചിം വിഹാറില്‍ നിന്നുള്ള കാഴ്ചയാണ് വീഡിയോയില്‍. മങ്കന്‍ ബമ്മി എന്നയാള്‍ ഫേസ്ബുക്കില്‍ ഷേര്‍ ചെയ്തതാണിത്. തന്റെ മുന്നില്‍ പോയ കാര്‍ പൊടുന്നനെ ബ്രേക്ക്ഡൗണ്‍ ആകുന്നതും കനത്ത മഴയത്ത് കാറിലുള്ളവരെ പുറത്തിറക്കാതെ പോലീസുകാരന്‍ തന്നെ ആ കാര്‍ ഉന്തി നീക്കുന്നതും വീഡിയോയില്‍ കാണാം. പോലീസുകാര്‍ എല്ലാം വളരെ മോശമാണ് എന്ന ധാരണയ്ക്കു പകരം ഇങ്ങനെയുള്ളവരും ഉണ്ടെന്നും താനവരെ സല്യൂട്ട് ചെയ്യുന്നുവെന്നും ബമ്മി പോസ്റ്റില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാർത്തകൾ