സിനിമാ വാര്‍ത്തകള്‍

ആരാണ് കൂടുതല്‍ സെക്‌സി; പ്രഭാസോ റാണയോ? അനുഷ്‌കയുടെ ഉത്തരം ഇതാണ്

Print Friendly, PDF & Email

ബാഹുബലി 2 ഇറങ്ങിയശേഷം ഉയരുന്ന ഒരു ചോദ്യത്തിനു കൂടിയുള്ള മറുപടിയാണോ ഇതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്

A A A

Print Friendly, PDF & Email

ബാഹുബലി ആദ്യ ഭാഗം ഇറങ്ങിക്കഴിഞ്ഞ് രണ്ടാം ഭാഗം റിലീസ് ചെയ്യുന്നതുവരെ ഇന്ത്യ മുഴുവന്‍ ചോദിച്ചിരുന്ന ഒരു ചോദ്യം ഇതായിരുന്നു; കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു?
എന്തായാലും ബാഹുബലി 2 അതിനുള്ള ഉത്തരം നല്‍കി. പക്ഷേ മറ്റൊരു ചോദ്യം ഈ സിനിമയോടെ ഉയര്‍ന്നിരിക്കുകയാണ്.

അത് ഇതാണ്; പ്രഭാസ് അനുഷ്‌കയെ വിവാഹം കഴിക്കുമോ?

പ്രഭാസും അനുഷ്‌കയും ആദ്യമായി ഒന്നിക്കുന്ന സിനിമയല്ല ബാഹുബലി. മിര്‍ച്ചിയും ബില്ലയുമൊക്കെ പ്രഭാസ്-അനുഷ്‌ക ജോടികളുടെതായുണ്ട്. തെലുങ്ക് പ്രേക്ഷകര്‍ക്ക് ഈ ജോടിയെ നേരത്തെ തന്നെ ഇഷ്ടമാണ്. എന്നാല്‍ ബാഹുബലിയിലെ ഇരുവരുടെയും കെമിസ്ട്രി എല്ലാ പ്രേക്ഷകരുടെയും ഉള്ളില്‍ പ്രഭാസ്-അനുഷ്‌ക ജോടിയെ കയറ്റിയിരുത്തിയിരിക്കുകയാണ്.

കൃത്യമായ ഒരുത്തരും ഇതുവരെ കിട്ടിയിട്ടില്ല. പ്രഭാസും അനുഷ്‌കയുമാകട്ടെ ഈ ചോദ്യത്തെ ഒരു ചിരിയോടെ നേരിടുകയല്ലാതെ ഒന്നും പറഞ്ഞിട്ടില്ല. വീട്ടുകാര്‍ പ്രഭാസിനുവേണ്ടി വിവാഹാലോചനകള്‍ നടത്തുകയാണെന്നും വാര്‍ത്തയുണ്ട്.

എന്നാല്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അനുഷ്‌ക ഒരു കാര്യം സമ്മതിച്ചു.

ചോദ്യം ഇതായിരുന്നു; ആരാണ് കൂടുതല്‍ സെക്‌സി? റാണയോ പ്രഭാസോ?

ആലോചനയൊന്നുമില്ലാതെ അനുഷ്‌കയുടെ ഉത്തരം വന്നു; പ്രഭാസ്!

അപ്പോള്‍ റാണയോ?

റാണ എന്റെ ബ്രോ ആണ്. റാണ എന്നെയും ഞാന്‍ റാണയേയും പരസ്പരം വിളിക്കുന്നതും ബ്രോ എന്നാണ്; അനുഷ്‌കയുടെ മറുപടി.

അനുഷ്‌കയുടെ ഈ മറുപടി ആരാധകരില്‍ വീണ്ടും സംശയങ്ങളും ആഹ്ലാദവും നിറച്ചിരിക്കുകയാണ്. റാണ സഹോദരന്‍ ആണെങ്കില്‍ പ്രഭാസ് മറ്റാരോ ആണെന്നല്ലേ അനുഷ്‌ക പറയാതെ പറഞ്ഞിരിക്കുന്നത്! എന്നാണ് ഇരുവരുടെയും ആരാധകര്‍ ചിന്തിക്കുന്നത്.

That answer from #Sweety without even thinking for a second??? obviously #Prabhas is more sexier She said #Rana Is like Her Bro… Then what about #Prabhas ( SOMETHING SOMETHING ) ???? . . @prabhas_anushka_holics @prabhas_anushka_holics @prabhas_anushka_holics @prabhas_anushka_holics @prabhas_anushka_holics @prabhas_anushka_holics #Pranushka ❤❤ #prabhas #anushka #bahubali2 #uppalapatiprabhasraju #anushkashetty #darlingsweety #Darling #Sweety #prabhas_raju #anushkashetty #amarendrabaahubali #lovethem #prabhasanushka #Anushkaprabhas #Prabhasraju #prabhasrajuuppalapati #uppalapatiprabhas #uppalapatiprabhasraju #anushka #Anushkashettyprabhasraju #devasena #baahubalitheconclusion #baahubalithebiginning #epicmovie . .

A post shared by Anushka prabhas (@prabhas_anushka_holics) on

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍