വൈറല്‍

പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരില്‍ സ്ത്രീക്ക് ക്രൂരമര്‍ദ്ദനം

Print Friendly, PDF & Email

ഭര്‍ത്താവിന്റെ സഹോദരനും സുഹൃത്തും ചേര്‍ന്ന് ഹോക്കി സ്റ്റിക്ക് ഉപയോഗിച്ചായിരുന്നു മര്‍ദ്ദിച്ചത്‌

A A A

Print Friendly, PDF & Email

പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിനും ഗാര്‍ഹിക പീഢനത്തിനു പരാതി നല്‍കിയതിനുമുള്ള പകരം വീട്ടലായി 35 കാരിയെ ഭര്‍തൃസഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ. ഹോക്കി സ്റ്റിക്ക് ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. പഞ്ചാബിലെ പട്യാലയില്‍ 35 കാരിയായ മീന കശ്യപ് ആണ് ക്രൂരതയ്ക്ക് ഇരയായത്.

മീന-ദല്‍ജിത് സിംഗ് ദമ്പതിക്ക് പിറന്ന പെണ്‍കുഞ്ഞിനെ സ്വീകരിക്കാന്‍ ദല്‍ജിത്തും കുടുംബങ്ങളും തയ്യാറായിരുന്നില്ല. സ്ത്രീധനത്തിന്റെ പേരില്‍ നേരത്തെ തന്നെ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു മീനയ്ക്ക്. ഇതിനെതിരേ അവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ആണ് കോട്വാലി പൊലീസ് സ്റ്റേഷനില്‍ മീന പരാതി നല്‍കിയത്. പെണ്‍കുഞ്ഞിനു ജന്മം നല്‍കിയതിനു പുറമെ തങ്ങള്‍ക്കെതിരേ സ്ത്രീധന പീഢനത്തിനു പരാതി നല്‍കിയെന്നുകൂടി അറിഞ്ഞതിനെ തുടര്‍ന്നാണു ദില്‍ജിത്തിന്റെ സഹോദരന്‍ കമല്‍ജീത് സിംഗും സുഹൃത്തുക്കളും വീട്ടില്‍വച്ച് മീനയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഗാര്‍ഹികപീഢനത്തെക്കുറിച്ച് കഴിഞ്ഞാഴ്ച ഡിജിപിയെ നേരില്‍ കണ്ടും മീന പരാതി നല്‍കിയിരുന്നു.

സ്ത്രീയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ അവരുട ഭര്‍ത്താവ് ദില്‍ജീത് സിംഗ്, സഹോദരന്‍ കമല്‍ജീത് സിംഗ്, സുഹൃത്ത് ഗൗരവ് എന്നിവര്‍ക്കെതിരേ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍