വിദേശം

റോഹിങ്ക്യകള്‍ക്കെതിരായ അതിക്രമം: മ്യാന്‍മര്‍ ഗവണ്‍മെന്റ് ഇടപെടണമെന്ന് അമേരിക്ക

Print Friendly, PDF & Email

ബര്‍മ്മന്‍ സൈന്യം നടത്തുന്ന ഈ മാരകമായ ആക്രമണങ്ങള്‍ ഞങ്ങള്‍ വീണ്ടും അപലപിക്കുന്നു. തദ്ദേശീയ ജനതക്കെതിരായ ഈ ആക്രമണം തടയുന്നതിനായി അന്താരാഷ്ട്രസമൂഹം രംഗത്തുവരണം

A A A

Print Friendly, PDF & Email

മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരായി റക്കിനാ സംസ്ഥാനത്ത് നടക്കുന്ന അതിക്രമണം തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് യുഎസ് ഗവണ്‍മെന്റ ആവശ്യപെട്ടു. വ്യാപകമായ അക്രമണത്തിനിരയാവുന്ന മുസ്ലീം ന്യുനപക്ഷത്തിന് ആവശ്യമായ മാനുഷിക സഹായം നല്‍കണമെന്നും യുഎസ് ആവശ്യപെട്ടു. ആക്രമണത്തെതുടര്‍ന്ന് രാജ്യം വിട്ട അഭയാര്‍ത്ഥികളുടെ എണ്ണം പെരുകുന്നതില്‍ യുഎസ് ആശങ്ക പ്രകടിപ്പിച്ചു. അയല്‍രാജ്യമായ ബംഗ്ലാദേശില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഭയാര്‍ത്ഥികള്‍ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നതായും റിപ്പോര്‍ട്ടുണ്ട്. റോഹിങ്ക്യകള്‍ വ്യാപകമായി കൊല്ലപെടുകയും ബലാത്സംഗത്തിനിരയായവുന്നുണ്ടെന്നും അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മ്യാന്‍മറിലെ റകിനെയില്‍ രണ്ടാഴ്ച മുമ്പ് ആരംഭിച്ച ആക്രമണത്തെ തുടര്‍ന്ന 164,000 പേര്‍ അഭയാര്‍ത്ഥികളായെന്നാണ് കണക്കുകള്‍ ഈ പശ്ചാതലത്തിലാണ് അമേരിക്കന്‍ ഇടപെടല്‍. കൊളളയും കൊളളിവെപ്പുമടക്കമുളള മനുഷ്യാവകാശ ലംഘനത്തെ തുടര്‍ന്ന് മ്യാന്‍മറിലെ വലിയ ഒരു വിഭാഗം രാജ്യം വിട്ടതായി അമേരിക്കന്‍ വിദേശകാര്യ വക്താവ് ഹെതര്‍ നൗറേത്ത് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ”ബര്‍മ്മന്‍ സൈന്യം നടത്തുന്ന ഈ മാരകമായ ആക്രമണങ്ങള്‍ ഞങ്ങള്‍ വീണ്ടും അപലപിക്കുന്നു. തദ്ദേശീയ ജനതക്കെതിരായ ഈ ആക്രമണം തടയുന്നതിനായി അന്താരാഷ്ട്രസമൂഹം രംഗത്തുവരണം” എന്നും അദ്ദേഹം ആവശ്യപെട്ടു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ രാജ്യവിട്ട റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശില്‍ എത്തിയത് 250,000 ആണെന്നും യുഎസ് വ്യക്തമാക്കി. ഏറ്റവും ഒടുവില്‍ ആഗസറ്റ് 25 ന് മ്യാന്‍മര്‍ സൈന്യം നിരവധി റോഹിങ്ക്യന്‍ ഗ്രാമങ്ങള്‍ തീവെച്ചു നശിപ്പിച്ചതായും യുഎസ് വക്താവ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍