Top

പൊതുമേഖലാ ബാങ്കുകളുടെ ഉപഭോക്തൃ സമ്പര്‍ക്ക പരിപാടി

പൊതുമേഖലാ ബാങ്കുകളുടെ ഉപഭോക്തൃ സമ്പര്‍ക്ക പരിപാടി

ഇടുക്കി ജില്ല വ്യവസായ കേന്ദ്രത്തിന്റെയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ ഉപഭോക്തൃ സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. കട്ടപ്പന സെന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജര്‍ പി.എസ് രാജന്‍ അധ്യക്ഷത വഹിച്ച യോഗം ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്‍, യൂണിയന്‍ ബാങ്ക് റീജിയണല്‍ ഹെഡ് വി.പി. അറോറ, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ജി. രാജഗോപാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Next Story

Related Stories