TopTop
Begin typing your search above and press return to search.

രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്കുളള പ്രവേശനാനുമതി സുപ്രീം കോടതി റദ്ദാക്കി; പുനപരിശോധനാഹര്‍ജി വെളളിയാഴ്ച പരിഗണിക്കും

രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്കുളള പ്രവേശനാനുമതി സുപ്രീം കോടതി റദ്ദാക്കി; പുനപരിശോധനാഹര്‍ജി വെളളിയാഴ്ച പരിഗണിക്കും

രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്ക് ഹൈക്കോടതി നല്‍കിയ പ്രവേശനാനുമതി സുപ്രീം കോടതി റദ്ദാക്കി. അടൂര്‍ മൗണ്ട് സിയോണ്‍, ഡിഎം വയനാട് എന്നീ സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ പ്രവേശനാനുമതിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. കഴിഞ്ഞ ദിവസം തൊടുപുഴ അല്‍ അസ്ഹര്‍ കോളേജിന്റേയും പ്രവേശനാനുമതി കോടതി തടഞ്ഞിരുന്നു.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ഇല്ലാത്തതിനാലാണ് മെഡിക്കല്‍ പ്രവേശനം റദ്ദാക്കി സുപ്രീം കോടതി ഉത്തരവിട്ടത്. പ്രവേശനംനേടിയ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലായതോടെ ഈ മൂന്ന് കോളേജുകളുടേയും പുനപരിശോധന ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച തന്നെ പരിഗണിക്കും. മൂന്ന് കോളേജുകളുടേയും പ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനം വെള്ളിയാഴ്ചയുണ്ടാകും.


Next Story

Related Stories