TopTop

കാശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരു പോലീസുകാരനും രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടു

കാശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരു പോലീസുകാരനും രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടു
ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരു പോലീസുകാരനും രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടു. പോലീസിന്റെ തിരിച്ചടിയില്‍ ഒരു ഭീകരന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റയാള്‍ ഓടി രക്ഷപ്പെട്ടു. ഭീകരരുടെ വെടിവെപ്പില്‍ മൂന്നു പേര്‍ക്ക് കൂടി പരുക്കേറ്റിട്ടുണ്ട്.

റോഡില്‍ പരിശോധന നടത്തുകയായിരുന്ന പോലീസിന് നേരെ കാറിലെത്തിയ ഒരു സംഘം വെടി ഉതിര്‍ക്കുകയായിരുന്നു. കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ മിര്‍ ബസാര്‍ മേഖലയിലാണ് ആക്രമണമുണ്ടായത്. ആക്രമി സംഘത്തില്‍ മൂന്നു പേരാണ് ഉണ്ടായിരുന്നത് എന്നു പോലീസ് പറഞ്ഞു.

ഭീകരര്‍ ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തു.

Next Story

Related Stories