TopTop
Begin typing your search above and press return to search.

ബീഹാറില്‍ മാവോയിസ്റ്റ് ആക്രമണം; 10 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

ബീഹാറില്‍ മാവോയിസ്റ്റ് ആക്രമണം; 10 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

ബീഹാറിലെ ഔറംഗാബാദില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഏകദേശം പത്ത് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ സിആര്‍പിഎഫിന്റെ പ്രത്യേക വിഭാഗമായ കോബ്ര യൂണിറ്റിലെ അംഗങ്ങളാണ് ഇന്നലെ വൈകിട്ടാണ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് യൂണിറ്റ് നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്ന് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു.

പരിക്കേറ്റ ജവാന്മാരെ സഹായിക്കാന്‍ എത്തിയ ഹെലികോപ്റ്ററിന് താഴെ ഇറങ്ങാന്‍ സാധിക്കാത്ത വണ്ണം രൂക്ഷമായ ആക്രമണമാണ് ഇന്നലെ ഉണ്ടായത്.ഐഇഡി ഉപയോഗിച്ച് കൊണ്ടുള്ള ആക്രമണമാണ് മാവോയിസ്റ്റുകള്‍ നടത്തിയത് എന്ന് സംശയിക്കുന്നതായി സിആര്‍പിഎഫ് അറിയിച്ചു. സ്ഫോടനം നടന്ന ഇമാംഗഞ്ച് അതിര്‍ത്തിയിലെ ചക്രബന്ധ വനമേഖലയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു അവര്‍. സംഭവ സ്ഥലത്ത് നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ബീഹാര്‍-ജാര്‍ഖണ്ഡ മേഖലയിലെ മാവോയിസ്റ്റുകള്‍ പ്രദേശത്ത് ഉള്ളതായി അറിഞ്ഞു ശനിയായ്ച സിആര്‍പിഎഫ് ഈ ഭാഗത്ത്‌ തിരച്ചില്‍ നടത്തിയിരുന്നു.

'തിങ്കളായ്ച വൈകിട്ട് ഐഇഡി ബോംബുകള്‍ എറിഞ്ഞ് സ്ഫോടനം നടത്തിയ മാവോയിസ്റ്റുകള്‍ നിര്‍ത്താതെ വെടിയുതിര്‍ക്കുകയിരുന്നു. അപ്രതീക്ഷിതമായുണ്ടായ അക്രമത്തില്‍ ജവാന്മാര്‍ അകപ്പെട്ടു' ഡിഐജി സൗരഭ് കുമാര്‍ പറഞ്ഞു.

മൊബൈല്‍ നെറ്റ്‌വര്‍ക്ക് മോശമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. വനമേഖലയില്‍ സിആര്‍പിഎഫിന്റെ ഇടപെടലുകള്‍ ശക്തമാക്കുന്നതിനായാണ് കോബ്ര യുണിറ്റ് സ്ഥാപിച്ചത്.


Next Story

Related Stories