TopTop
Begin typing your search above and press return to search.

124 സീറ്റുകളിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

124 സീറ്റുകളിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

അഴിമുഖം പ്രതിനിധി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫിന്റെ 124 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 16 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. സിപിഐഎമ്മിന്റെ 90 സീറ്റുകളിലും സിപിഐയുടെ 25 സീറ്റുകളിലും ഘടകകക്ഷികളുടെ ഒമ്പത് സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

സിപിഐഎമ്മിന്റേയും സിപിഐയുടേയും രണ്ട് സീറ്റുകളിലും ജെഡിഎസിന്റെ നാലും ഐഎന്‍എല്ലിന്റെ രണ്ടും സിഎംപിയുടെ ഒന്നും സീറ്റുകളിലാണ് ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. പതിനൊന്ന് സ്വതന്ത്രരെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിട്ടുള്ളത്.

സിപിഐഎമ്മിനുവേണ്ടി 12-ഉം സിപിഐയ്ക്കുവേണ്ടി നാലും വനിതകള്‍ മത്സരരംഗത്തുണ്ട്. പ്രകടനപത്രിക ഏപ്രില്‍ അഞ്ചിന് പുറത്തിറക്കും


Next Story

Related Stories