ന്യൂസ് അപ്ഡേറ്റ്സ്

അവസാനം 13-ാം നമ്പര്‍ കാര്‍ നിരത്തില്‍ ഇറങ്ങി

അഴിമുഖം പ്രതിനിധി

കേരള മന്ത്രിസഭയില്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച 13-ാം നമ്പറിനോടുണ്ടായിരുന്ന അയിത്തം അവസാനിച്ചു. 13-ാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ധനമന്ത്രി തോമസ് ഐസകിന്റെ ഓഫീസിന് മുന്നിലെത്തി. ഇന്നാണ് കാര്‍ എത്തിയത്. കാര്‍ ലഭിച്ച വിവരം മന്ത്രി തന്നെയാണ് ഫേസ് ബുക്കിലൂടെ അറിയിച്ചത്.

കഴിഞ്ഞ സര്‍ക്കാരില്‍ 13-ാം നമ്പര്‍ കാര്‍ ഏറ്റെടുക്കാന്‍ ഒരു മന്ത്രിയും മുന്നോട്ടു വന്നിരുന്നില്ല. പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ പഴയ കാറുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചതിനാല്‍ ഈ മന്ത്രിസഭയുടെ തുടക്കത്തിലും 13-ന് ശാപമോക്ഷം ലഭിച്ചില്ല. ഇത് വിവാദമായതിനെ തുടര്‍ന്ന് തോമസ് ഐസക് 13-ാം നമ്പര്‍ കാര്‍ സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍