ന്യൂസ് അപ്ഡേറ്റ്സ്

ക്യാന്‍സര്‍ രോഗിയായ 13കാരിയെ എട്ട് അധ്യാപകര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

ബിക്കാനീറിലെ സ്വകാര്യ വിദ്യാലയത്തില്‍ 2015ല്‍ നടന്ന സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്

രാജസ്ഥാനില്‍ ക്യാന്‍സര്‍ രോഗിയായ 13കാരിയെ എട്ട് അധ്യാപകര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി വെളിപ്പെടുത്തല്‍. ബിക്കാനീറിലെ സ്വകാര്യ വിദ്യാലയത്തില്‍ 2015ല്‍ നടന്ന സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ച് അധ്യാപകര്‍ ഒരു വര്‍ഷത്തോളം കുട്ടിയെ ഭീഷണിപ്പെടുത്തുകയും പീഡനം തുടരുകയും ചെയ്തു. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ മരുന്നുകള്‍ നല്‍കി അലസിപ്പിച്ചെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 2016ലാണ് താന്‍ പീഡനവിവരം അറിഞ്ഞതെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ തന്നെയും ഭീഷണിപ്പെടുത്തിയ അധ്യാപകര്‍ വീടിന് പുറത്തിറങ്ങാനോ ആശുപത്രിയില്‍ പോയി മകളെ കാണാനോ അനുവദിച്ചില്ല.

ഒന്നരവര്‍ഷം മുമ്പ് അര്‍ബുദ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടി ചികിത്സയിലാണ്. ഭയന്നിട്ടാണ് താന്‍ ഇതുവരെ പോലീസില്‍ പരാതിപ്പെടാതിരുന്നതെന്നും ഇയാള്‍ വ്യക്തമാക്കി. പോക്‌സോ നിയമപ്രകാരം എട്ട് അധ്യാപകര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍