അഴിമുഖം പ്രതിനിധി
കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം കാണാതായ 16 പേരും സിറിയയിലുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കേന്ദ്രത്തില്‍ എത്തിയതായി സൂചന. എന്നാല്‍ ഇതു സംബന്ധിച്ച സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ചില സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇവര്‍ ഐ എസ് ക്യാമ്പില്‍ എത്തിയതായി സംശയിക്കുന്നത്. കാസര്‍ഗോഡു നിന്നു 12 പേരും പാലക്കാട്ടു നിന്നു നാലുപേരുമാണ് അപ്രത്യക്ഷമായിരിക്കുന്നത്. ഇവരില്‍ അഞ്ചുപേര്‍ കുടുംബസമേതമാണ് പോയിരിക്കുന്നത്.
കഴിഞ്ഞ ഒരു മാസമായിട്ട് ഇവരെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കള്‍ അറിയിക്കുന്നത്. തീവ്രവാദ സംഘടനയായ ഐ.എസില്‍ ചേരാനായി സിറിയയിലോ ഇറാഖിലോ പോയതാണെന്ന സംശയം ജനിപ്പിക്കുന്നത് ബന്ധുക്കള്‍ക്കു വന്ന വാട്സ് ആപ് സന്ദേശമാണ്. നരകത്തില്‍ നിന്നും സ്വര്ഗരാജ്യത്തിലെത്തി, ഇനി തേടേണ്ട...ഞങ്ങള്‍ അവസാനലക്ഷ്യത്തിലെത്തി എന്ന സന്ദേശവും കിട്ടിയതായി പറയുന്നുണ്ട്. കേന്ദ്ര ഏജന്‍സികള്‍ സംഘമായുള്ള അപ്രത്യക്ഷമാകലിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ വിഷയം ഗൗൗരവമായാണ് കാണുന്നതും പരിശോധിച്ച് കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിട്ടുണ്ട്. അതേസമയം കാണാതയവര്‍ ഭീകരസംഘടനയില്‍ ചേര്‍ന്നതായി സ്ഥിരീകരണമൊന്നുമില്ലെന്നും ഇതുസംബന്ധിച്ച് പരാതികളൊന്നും കിട്ടിയിട്ടില്ലെന്നുമാണ് ഡിജിപി ലോക്നാഥ് ബെഹ്റ പറയുന്നത്. കുറച്ചുപേര്‍ ഒരുമാസത്തോളമായി മറ്റൊരു രാജ്യത്തേക്ക് പോയെന്നും അവരെക്കുറിച്ച് പിന്നീട് വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്നതുമാണ് ഇപ്പോഴത്തെ പരാതിയെന്നും ഇവര്‍ ഐ എസ് ക്യാമ്പില്‍ എത്തിയതിന് തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നും ഡിജിപി പറയുന്നു.
കാണാതായവരില്‍ നാല് സ്ത്രീകളും രണ്ട് കുട്ടികളും ഒരു ഡോക്ടറും ഒരു എന്‍ജിനീയറും ഉള്‍പ്പെടുന്നു. കാര്സര്കോഡ് ജില്ലയിലെ തൃക്കരിപ്പൂരിനും സമീപ പ്രദേശങ്ങളിലും നിന്നുള്ളവരാണ് കാണാതായവരില്‍ ഏറെപ്പേരും. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് കാണാതായവരെല്ലാം.
ഇതിനിടയില്‍ കാണാതയാവരില് തിരുവനന്തപുരത്തുള്ള ദമ്പതിമാരുണ്ടെന്നും സംശയിക്കുന്നു. നിമിഷ ഫാത്തിമ എന്ന പെണ്‍കുട്ടിയുടെ അമ്മയാണ് ഇതുസംബന്ധിച്ച പരാതിയുമായി എത്തിയിരിക്കുന്നത്. കാസര്‍ഗോഡ് വിദ്യാര്‍ത്ഥിനിയായിരുന്ന നിമിഷ അവിടെവച്ച് പരിചയപ്പെട്ട ഒരു യുവാവുമായി പരിചയത്തിലാവുകയും പിന്നീടവര്‍ വിവാഹിതരാവുകയുമായിരുന്നുവെന്നു മാതാവ് ബിന്ദു പറയുന്നു. തുടര്‍ന്ന് തന്റെ മകള്‍ മതം മാറിയെന്നും ബിന്ദു പറയുന്നു. ജൂണ്‍ നാലു മുതല്‍ തന്റെ മകളെ കാണാനില്ലെന്നു കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ ഭര്‍ത്താവിനൊപ്പം പോയതെന്ന കാരണത്താല്‍ പൊലീസും അന്വേഷണ ഏജന്‍സികളും നിസ്സംഗത പാലിച്ചുവെന്നും ബിന്ദു പറയുന്നു. എന്നാല്‍ ബിസിനിസ് ആവശ്യത്തിനായി ശ്രീലങ്കയില്‍ പോകുന്നുവെന്നു മകള്‍ പറഞ്ഞപ്പോള്‍ തനിക്ക് സംശയം തോന്നിയെന്നും മകളെ വിടാതിരിക്കാന്‍ നോക്കിയെങ്കിലും തനിക്കതിനു കഴിഞ്ഞില്ല. ജൂണ്‍ നാലിനാണ് അവസാനമായി മകളുടെ അടുത്തു നിന്നും ഒരു ഫോണ്‍ സന്ദേശം വരുന്നത്. ഇതിനുശേഷം ഒരു വിവരവുമില്ല. ഇതു കാണിച്ചാണ് പൊലീസില്‍ പരാതി നല്‍കിയത്. പക്ഷേ അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ല. ഉദ്യോഗസ്ഥര്‍ കാണിച്ച നിസ്സംഗതയാണ് ഇപ്പോള്‍ തന്റെ മകളെ രാജ്യദ്രോഹിയായി കുറ്റപ്പെടുത്തുന്നതിലേക്ക് എത്തിച്ചതെന്നും രാജ്യദ്രോഹികള്‍ ഇവിടുത്തെ അധികൃതരാണെന്നുമാണ് ബിന്ദു ആരോപിക്കുന്നത്.
ബിന്ദുവിന്റെ വാക്കുകള്‍ ശരിവയ്ക്കുന്ന തരത്തിലാണ് കാണാതായ 16 പേരും പോയിരിക്കുന്നത് ശ്രീലങ്ക വഴിയാണെന്ന കണ്ടെത്തല്‍. തീര്‍ത്ഥാടനത്തിനെന്ന പേരില്‍ ജൂണ്‍ ആറിനാണ് ഇവര്‍ രാജ്യം വിട്ടതെന്നും പിന്നീട് ഇവരെ ഫോണില്‍ കിട്ടാറില്ലെന്നും ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആണെന്നും ബന്ധുക്കള്‍ പറയുന്നു. ത-ക്കരിപ്പൂര്‍ സ്വദേശി ഡോ. ഇജാസിന്റെ നേതൃത്വത്തിലാണ് സംഘം പോയത്. എംബിബിഎസുകാരനായ ഇജാസ് ഭാര്യക്കൊപ്പമാണ് പോയിരിക്കുന്നത്. ഡോ. അബ്ദുള്‍ റഷീദെന്നയാളും സംഘത്തിന്റെ നേതൃത്വസ്ഥാനത്തുണ്ടെന്നും അറിയുന്നു. അതേസമയം അഫ്ഗാനിസ്ഥാനില്‍ നിന്നും ഒരു സേേന്ദശം ലഭിച്ചിട്ടുണ്ടെന്നും പോയവരില്‍ ചിലര്‍ അഫ്ഗാനിലാണ് എത്തിയതെന്നും കരുതുന്നു.
16 മലയാളികളെ കാണാതായ സംഭവം; ഐ എസില്‍ ചേര്‍ന്നതായി അഭ്യൂഹം

Next Story