UPDATES

വൈറല്‍

യൂട്യൂബ് ചാനലിന് ആളെക്കൂട്ടാനുള്ള തന്ത്രം പിഴച്ചു; 19 കാരിയുടെ വെടിയേറ്റ് ആണ്‍സുഹൃത്ത് കൊല്ലപ്പെട്ടു

യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാനുള്ള സാഹസിക വീഡിയോ ചിത്രീകരിക്കുകയായിരുന്നു

സോഷ്യല്‍ മീഡിയ ജ്വരം ഏവരിലും പടര്‍ന്നു പിടിച്ചിരിക്കുന്ന ഈ കാലത്ത് അമേരിക്കയില്‍ നിന്നുള്ള ഈ വാര്‍ത്ത ഒരു മുന്നറിയിപ്പാണ്. കളിയായി ചെയ്തത് കാര്യമായപ്പോള്‍ 19 കാരിയും ഏഴുമാസം ഗര്‍ഭിണിയുമായ യുവതി കൊലപാതകക്കുറ്റത്തിനു ജയിലുമായി.

അമേരിക്കയിലെ മിനിസോട്ടയില്‍ നിന്നാണ് ഈ വാര്‍ത്ത വരുന്നത്. മൊണാലിസ പെരസ് എന്ന പെണ്‍കുട്ടിയാണ് ജീവിതപങ്കാളിയായ പെഡ്രോ റൂസ് എന്ന 22 കാരനെ വെടിവച്ചു കൊന്നൂ എന്ന കുറ്റത്തിന് ജയിലില്‍ ആയത്. പെഡ്രോയും മൊണാലിസയും ചേര്‍ന്നു നടത്തിയ ഒരു ചെറിയ നാടകമാണ് ആപത്തില്‍ കലാശിച്ചത്. ഇരുവരും ചേര്‍ന്ന് ലാ മൊണാലിസ എന്ന പേരില്‍ യൂട്യൂബ് ചാനല്‍ ഉണ്ടാക്കിയിട്ടുണ്ട്.  ഉണ്ടാക്കിയിട്ടുണ്ട്. ഇതില്‍ രസകരവും സാഹസികവുമായ വീഡിയോകള്‍ ഇവര്‍ അപ്‌ലോഡ് ചെയ്യാറുണ്ട്. കൂടുതല്‍ ആളുകള്‍ തങ്ങളുടെ യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കണമെന്നും അതിലൂടെ കൂടുതല്‍ പ്രശസ്തനാകണമെന്നുള്ള മോഹമാണ് ദുരന്തത്തില്‍ കലാശിച്ചത്.

പെഡ്രോ തന്നെയാണ് ഒരു ഷൂട്ട് ഔട്ട് വീഡിയോയുടെ ഐഡിയ കൊണ്ടുവന്നത്. ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും തുടര്‍ന്നുമൊണാലിസ  തന്നെ വെടിവയ്ക്കുന്നതുമായിരുന്നു പെഡ്രോയുടെ തിരക്കഥ. മൊണാലിസയെക്കൊണ്ട് അതിനു സമ്മതിപ്പിച്ചതും പെഡ്രോ. താന്‍ നെഞ്ചില്‍ ഒരു ബുക്ക് വച്ചോളാമെന്നും വെടിയുണ്ട ബുക്കില്‍ തടഞ്ഞിരിക്കുമെന്നതിനാല്‍ ശരീരത്തില്‍ തുളഞ്ഞു കയറില്ലെന്നും പെഡ്രോ മൊണാലിസയെ പറഞ്ഞു ബോധ്യപ്പെടുത്തി. പക്ഷേ ഒരു ചുവടുമാത്രം അകലെ നിന്നു മൊണാലിസ കൈത്തോക്കിന്റെ ട്രിഗര്‍ അമര്‍ത്തിയപ്പോള്‍ വെടിയുണ്ട പെഡ്രോയുടെ ജീവന്‍ അപഹരിച്ചുകൊണ്ട് ഹൃദയത്തിലേക്ക് തുളഞ്ഞു കയറി.

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ഈ അപകടം. രണ്ടു കാമറകള്‍ സ്ഥാപിച്ച് തങ്ങളുടെ വഴക്കും തുടര്‍ന്നുള്ള വെടിവയ്പ്പും ഇവര്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഈ വീഡിയോ വൈറലാകും എന്നു തന്നെയായിരുന്നു വിശ്വാസം.

ഇങ്ങനെയൊരു പണി ചെയ്യുന്നതിനു മുമ്പായി ഇതിനെക്കുറിച്ച് മൊണാലിസയുടെ ഒരു ട്വീറ്റ് ഉണ്ടായിരുന്നു. ഞാനും പെഡ്രോയും ചേര്‍ന്ന് ഇതുവരെ ഉണ്ടായതില്‍വച്ച് അതിഭയങ്കരമായൊരു വീഡിയോ ചിത്രീകരിക്കാന്‍ പോവുകയാണ്. ഇതവന്റെ ഐഡിയയാണ്, എന്റേതല്ല… മൊണാലിസയുടെ ട്വീറ്റ് ഇതായിരുന്നു.

മൊണാലിസ പെഡ്രോയ്ക്കു നേരെ നിറയൊഴിക്കുന്നതിനു സാക്ഷിയായി ഇവരുടെ മൂന്നുവയസുകാരന്‍ മകനും അയല്‍വാസികള്‍ ഉള്‍പ്പെടെ മുപ്പതോളം പേരും ഉണ്ടായിരുന്നു. ഈ കാര്യത്തെക്കുറിച്ച് പെഡ്രോ പറഞ്ഞപ്പോള്‍ ഞാനവനോട് അരുതെന്നു പലവട്ടം പറഞ്ഞതാണ്. പക്ഷേ കേട്ടില്ല; പെഡ്രോയുടെ അമ്മായി ക്ലൗഡിയ റൂസ് മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ രണ്ടുപേരും പരസ്പരം ഒത്തിരി സ്‌നേഹിച്ചിരുന്നു. രണ്ടുപേരും ചേര്‍ന്നു ചെയ്ത ഒരു കുസൃതി, അതാണിപ്പോള്‍ നാശമായി തീര്‍ന്നത്; ക്ലൗഡിയ പറയുന്നു.

ഞങ്ങള്‍ എല്ലാവരും ഭയന്നു നില്‍ക്കുകയായിരുന്നു. ചിലരൊക്കെ ഭയംകൊണ്ട് നിലവിളിച്ചു. ഞാനും പേടികൊണ്ട് ഒരു മരത്തിന്റെ മറവിലാണ് നിന്നത്. സംഭവം നടക്കുന്നതിനു മുന്നേ വീട്ടിലേക്കു പോവുകയും ചെയ്തു; അയല്‍വാസിയായ വെയ്ന്‍ കാമറൂണ്‍ പറയുന്നു.

"</p

മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് മൊണാലിസയ്‌ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. താത്കാലിക ജാമ്യം കിട്ടിയെങ്കിലും കടുത്ത ഉപാധികളും നിയന്ത്രണങ്ങളും മൊണാലിസയ്ക്കുമേലുണ്ട്. അടുത്തമാസം അഞ്ചാം തീയതി അവര്‍ വീണ്ടും കോടതിയില്‍ ഹാജരാകണം. പത്തുവര്‍ഷംവരെ തടവും ഇരുപതിനായിരം ഡോളറിനു മുകളില്‍ പിഴയും ഒരുപക്ഷേ മൊണാലിസയ്ക്ക് ശിക്ഷകിട്ടിയേക്കാനും സാധ്യതയുണ്ട്. ഇരുവരും ചിത്രീകരിച്ച വീഡിയോ തന്നെ ഈ കേസിലെ പ്രധാന തെളിവാണെന്നും ആരുടെയും പരാതിയില്ലെങ്കില്‍ പോലും ഇതൊരു ക്രിമിനല്‍ കേസായി പരിഗണിക്കാന്‍ ഈ വീഡിയോ മതിയെന്നുമാണ് പൊലീസ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍