Top

2006 ജനുവരി 16: എല്ലന്‍ ജോണ്‍സണ്‍ സര്‍ലീഫ് ലൈബീരിയന്‍ പ്രസിഡന്‌റ്

2006 ജനുവരി 16: എല്ലന്‍ ജോണ്‍സണ്‍ സര്‍ലീഫ് ലൈബീരിയന്‍ പ്രസിഡന്‌റ്
ലൈബീരിയന്‍ പ്രസിഡന്‌റായി എല്ലന്‍ ജോണ്‍സണ്‍ സര്‍ലീഫ് തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ ആദ്യത്തെ കറുത്ത വര്‍ഗക്കാരിയായ വനിതാ പ്രസിഡന്‌റും ആഫ്രിക്കയിലെ ആദ്യത്തെ വനിതാ പ്രസിഡന്‌റുമാണ് എല്ലന്‍ ജോണ്‍സണ്‍. 1938 ഒക്ടോബര്‍ 29ന് ലൈബീരിയയിലെ മൊണ്‍റോവിയയിലാണ് എല്ലന്‍ ജോണ്‍സന്‌റെ ജനനം. മൊണ്‍റോവിയയിലെ കോളേജ് ഓഫ് വെസ്റ്റ് ആഫ്രിക്കയിലും അമേരിക്കയിലെ വിസ്‌കോണ്‍സിനിലുള്ള മാഡിസണ്‍ ബിസിനസ് കോളേജിലും പഠിച്ചു. മാഡിസണ്‍ കോളേജില്‍ നിന്ന് അക്കൗണ്ടിംഗ് ബിരുദം നേടി. കൊളറാഡോ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്ര ബിരുദവും ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടി.

ലൈബീരിയയില്‍ തിരിച്ചെത്തിയ ശേഷം അവര്‍ പ്രസിഡന്‌റ് വില്യം ടോള്‍ബെര്‍ട്ടിന്‌റെ ഗവണ്‍മെന്‌റില്‍ ധനകാര്യ സഹമന്ത്രിയായി. 1980ല്‍ സാമുവല്‍ ഡോയുടെ നേതൃത്വത്തില്‍, ഗ്രോത്ര വിഭാഗമായ ക്രഹാന്‍ ഗ്രൂപ്പിന്‌റെ സൈന്യം ലൈബീരിയയില്‍ അട്ടിമറി നടത്തി അധികാരം പിടിച്ചെടുക്കുകയും ടോള്‍ബെര്‍ട്ടിനെ വധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് എല്ലന്‍ ജോണ്‍സണ്‍ കെനിയന്‍ തലസ്ഥാനമായ നയ്‌റോബിയിലേയ്ക്കും തുടര്‍ന്ന് അമേരിക്കയിലേയ്ക്കും എത്തി. ഇന്‌റര്‍നാഷണല്‍ ബാങ്കിംഗ് കമ്മ്യൂണിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.1985ല്‍ ലൈബീരിയയില്‍ തിരിച്ചെത്തിയ എല്ലന്‍, സെനറ്റിലേയ്ക്ക് മത്സരിച്ചു. എന്നാല്‍ സാമുവന്‍ ഡോയുടെ ഗവണ്‍മെന്‌റിനെതിരെ സംസാരിച്ചുവെന്ന് ആരോപിച്ച് എല്ലനെ അറസ്റ്റ് ചെയ്യുകയും 10 വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയു ചെയ്തു. എന്നാല്‍ ശിക്ഷ ഇളവ് ചെയ്യപ്പെട്ടു. എല്ലാന്‍ വീണ്ടും അമേരിക്കയിലെത്തി. 1990ല്‍ സാമുവല്‍ ഡോയുടെ പട്ടാള ഗവണ്‍മെന്‌റിനെതിരായ വിമത വിപ്ലവ ശ്രമം വിജയിച്ചില്ല. ചാള്‍സ് ടെയ്‌ലറുടെ നേതൃത്വത്തില്‍ നടന്ന വിപ്ലവ ശ്രമത്തിന് എല്ലന്‌റെ പിന്തുണയുണ്ടായിരുന്നു.

സാമ്പത്തിക ശാസ്ത്രജ്ഞ, ലോകബാങ്കിന്‌റേയും സിറ്റി ബാങ്കിന്‌റേയും പ്രതിനിധി എന്നീ നിലകളിലാണ് എല്ലന്‍ ജോണ്‍സണ്‍ 1997ല്‍ ലൈബീരിയയില്‍ എത്തിയത്. 97ല പ്രസിഡന്‌റ് തിരഞ്ഞെടുപ്പില്‍ ചാള്‍സ് ടെയ്‌ലറോട് പരാജയപ്പെട്ടു. ടെയ്‌ലര്‍ ഗവണ്‍മെന്‌റ് എല്ലനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. 2005ല്‍ ചാള്‍സ് ടെയ്‌ലറെ പ്രസിഡന്‌റ് സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ആവശ്യപ്പെട്ട് എല്ലന്‍ ജോണ്‍സണ്‍ രാജ്യവ്യാപക പ്രചാരണം നടത്തി. എല്ലന്‍ യൂണിറ്റി പാര്‍ട്ടിയുടെ നേതാവായി. ലൈബീരിയന്‍ പ്രസിഡന്‌റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം 2006ല്‍ എല്ലന്‍ ജോണ്‍, ഫോബ്‌സ് മാഗസന്‍ തയ്യാറാക്കിയ ലോകത്തെ ഏറ്റവു കരുത്തരായ വനിതകളുടെ പട്ടികയില്‍ 51ാം സ്ഥാനത്തെത്തി. ലോകത്തെ ഏറ്റവും മികച്ച 10 രാഷ്ട്ര നേതാക്കളില്‍ ഒരാളായി എല്ലനെ ന്യൂസ് വീക്ക് തിരഞ്ഞെടുത്തു.


2011ലെ സമാധാന നോബേല്‍ ജേതാക്കള്‍

2010ല്‍ എല്ലന്‍ ജോണ്‍സണ്‍ സര്‍ലീഫിന്‌റെ ആദ്യ പുസ്തകം പുറത്തിങ്ങി. This Child Will Be Great: Memoir of a Remarkable Life by Africa's First Woman President. എന്ന പേരിലുള്ള ഓര്‍മ്മക്കുറിപ്പുകളായിരുന്നു അത്. 2011ല്‍ ലിമ ബോവി, ടവാക്കോള്‍ കര്‍മാന്‍ എന്നിവരോടൊപ്പം സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. സ്ത്രീകളുടെ സുരക്ഷക്കായുള്ള പ്രവര്‍ത്തനങ്ങളും രാജ്യത്തെ സമാധാന പ്രക്രിയയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കിയതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് ഇവര്‍ക്ക് നൊബേല്‍ പുരസ്‌കാരം നല്‍കിയത്. 2016ല്‍ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ എക്കണോമിക് കമ്യൂണിറ്റി ഓഫ് വെസ്റ്റ് ആഫ്രിക്കന്‍ സ്റ്റേറ്റ്‌സിന്‌റെ അദ്ധ്യക്ഷ പദവിയിലെത്തുന്ന ആദ്യ വനിതയായി എല്ലന്‍ ജോണ്‍സണ്‍. കൗണ്‍സില്‍ ഓഫ് വുമണ്‍ വേള്‍ഡ് ലീഡേഴ്‌സില്‍ അംഗമാണ് എല്ലന്‍ ജോണ്‍സണ്‍.


Next Story

Related Stories