TopTop
Begin typing your search above and press return to search.

24 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ ഹര്‍ജി

24 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ ഹര്‍ജി

അഴിമുഖം പ്രതിനിധി

24 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കുന്നതിനായി യുവതി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന്‍റെയും മഹാരാഷ്ട്ര സര്‍ക്കാരിന്‍റെയും അഭിപ്രായം ആരാഞ്ഞു. 24 മണിക്കൂര്‍ സമയമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്‌.

വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നല്‍കിയ വ്യക്തി ചതിച്ചെന്നും പാവപ്പെട്ട കുടുംബത്തില്‍ നിന്നും വരുന്ന തനിക്ക് ഗര്‍ഭം അലസിപ്പിക്കുന്നതിന് വേണ്ടിയുള്ള സമ്മതം നല്‍കണമെന്നും യുവതി അപേക്ഷയില്‍ പറയുന്നു. പീഡനത്തിനിരയായ താന്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ട്, ഭ്രൂണം പൂര്‍ണ വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയില്ലെന്നു വൈദ്യ പരിശോധനയില്‍ തെളിഞ്ഞതായും ഹര്‍ജിയില്‍ പറയുന്നു. നിയമം അനുവദിക്കുന്ന 20 ആഴ്ച സമയം കഴിഞ്ഞ സാഹചര്യത്തില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചത് മൂലമാണ് സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത്, യുവതി പറയുന്നു.

ജൂലൈ 2015ല്‍ ഗുജറാത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡനഫലമായി ഗര്‍ഭം ധരിച്ചപ്പോള്‍ സമാനമായ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിദഗ്ധരുടെ റിപ്പോര്‍ട്ട്‌ പരിഗണിച്ചശേഷം ഗര്‍ഭം അലസിപ്പിക്കുന്നതിനായി പെണ്‍കുട്ടിക്ക് സുപ്രീം കോടതി അന്ന് അനുവാദം നല്‍കിയിരുന്നു.


Next Story

Related Stories