അഴിമുഖം പ്രതിനിധി
ഭ്രൂണം അലസിപ്പിക്കുന്നതിനായി സുപ്രീം കോടതിയെ സമീപിച്ച യുവതിക്ക് അനുമതി നല്കി വിധി പ്രഖ്യാപിച്ചു. 24 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കുന്നതിനായി മുംബയില്‍ നിന്നുള്ള ഒരു യുവതി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന്റെയും മഹാരാഷ്ട്ര സര്‍ക്കാരിന്റെയും അഭിപ്രായം ആരാഞ്ഞിരുന്നു.
വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നല്കിയ വ്യക്തി ചതിച്ചെന്നും പാവപ്പെട്ട കുടുംബത്തില്‍ നിന്നും വരുന്ന തനിക്ക് ഗര്‍ഭം അലസിപ്പിക്കുന്നതിന് വേണ്ടിയുള്ള സമ്മതം നല്‍കണമെന്നും അപേക്ഷിച്ചാണ് യുവതി കോടതിയെ സമീപിച്ചത്.
പീഡനത്തിനിരയായ താന്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ട്, ഭ്രൂണം പൂര്‍ണ വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയില്ലെന്നു വൈദ്യ പരിശോധനയില്‍ തെളിഞ്ഞതായും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
നിയമം അനുവദിക്കുന്ന 20 ആഴ്ച സമയം കഴിഞ്ഞ സാഹചര്യത്തില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചത് മൂലമാണ് യുവതിക്ക് സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത്.
24 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാം; സുപ്രീം കോടതി

Next Story